ഷവോമിയുടെ ആദ്യത്തെ സ്മാർട് ഹോം ഉൽപന്നം ‘മി എയർ പ്യൂരിഫയർ’ ഇന്ത്യന്‍ വിപണിയില്‍

ഷവോമി എയർ പ്യൂരിഫയർ

mi air purifier
സജിത്ത്| Last Modified ഞായര്‍, 9 ഒക്‌ടോബര്‍ 2016 (14:59 IST)
ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ സ്മാർട് ഹോം ഉൽപന്നവുമായി ഷവോമി രംഗത്ത്. 9999 രൂപ വിലയുള്ള മി എന്ന ഉൽപന്നവുമായാണ് ഷവോമി എത്തിയിരിക്കുന്നത്. മുറിയിലെ വായു 10 മിനിറ്റിനുള്ളിൽ ശുദ്ധീകരിക്കാൻ ശേഷിയുള്ള എയർ പ്യൂരിഫയറിന് 360 ഡിഗ്രി ട്രിപ്പിൾ ലെയര്‍ ഫില്‍റ്ററും 400 ചതുരശ്ര മീറ്റർ കവേറേജുമാണുള്ളത്.

ഷവോമിയുടെ മൈ ഹോം എന്ന ആപ്പ് വഴിയാണ് എയർ പ്യൂരിഫയർ പ്രവർത്തിപ്പിക്കുക. ആറു മാസം കൂടുമ്പോഴാണ് പ്യൂരിഫയറിലെ ട്രിപ്പിൾ എയർ ഫിൽറ്റർ മാറ്റേണ്ടത്. 2499 രൂപയാണ് ട്രിപ്പിൾ എയർ ഫിൽറ്ററിന്റെ വില. ഷവോമി ഇന്ത്യ വെബ്‌സൈറ്റിൽ നിന്നും ഫ്ലിപ്കാർട്ടിൽ നിന്നും ഷവോമി എയർ പ്യൂരിഫയർ ലഭ്യമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :