അർബൻ ക്രൂസറും ഹിറ്റാകുമോ ? ബ്രെസ്സയുടെ ടൊയോട്ട പതിപ്പ് ഓഗസ്റ്റിൽ വിപണിയിലേയ്ക്ക്

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 30 ഏപ്രില്‍ 2020 (12:35 IST)
മാരുതി സുസൂക്കിയുടെ കോംപാക്ട് എസ്‌വി ബ്രെസ്സയും ടൊയോട്ട ബ്രാൻഡിൽ എത്തുകയാണ്. വാഹനം അർബൻ ക്രൂസർ എന്ന പേരിൽ അറിയപ്പെടും എന്നാണ് റിപ്പോർട്ടുകൾ. ഓട്ടോകാർ ആണ് ഈ വിവരം പുറത്തുവിട്ടത്. അർബൻ ക്രൂസർ ഓഗസ്റ്റിൽ വിപണിയിൽ എത്തും എന്നാണ് സൂചനകൾ. എന്നാൽ ഇക്കാര്യം ടൊയോട്ട ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

യൂറോപ്യൻ വിപണികളിൽ ഉൾപ്പടെ ലക്ഷ്യമിട്ടാണ് അർബൻ ക്രൂസർ എന്ന് പേര് നൽകുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഗ്രല്ലിലും പിൻ ബംബറുകളിലുമുള്ള ചെറിയ മാറ്റങ്ങൾ പേരിന് ഉതകുന്ന തരത്തിൽ ഇന്റീരിയറിലെ പ്രീമിയം ഫിനിഷ് എന്നിവയാണ് വാഹനത്തിൽ പ്രതീക്ഷിയ്കപ്പെടുന്ന മാറ്റങ്ങൾ. വിറ്റാര ബ്രെസ്സയുടെ 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലായിരിയ്ക്കും, ടൊയോട്ട ബ്രാൻഡിൽ വാഹനം എത്തുക.

5 സ്പീഡ് മാനുവൽ ട്രൻസ്‌മിഷനിലും, 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനിലും വാഹനം ലഭ്യമായിരിയ്ക്കും. .2019 ജൂണിലാണ് ബലേനോയുടെ ടൊയോട്ട പതിപ്പ് ഗ്ലാൻസയെ കമ്പനി വിപണിയിലെത്തിച്ചത്. മികച്ച വിൽപ്പന സ്വന്തമാക്കാൻ ഗ്ലാൻസയ്ക്ക് സാധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :