വെബ്ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (11:39 IST)
യുപിഐ വഴിയുള്ള പണമിടപാടുകൾ രാജ്യത്ത് ദിനംപ്രതി വർധിയ്ക്കുകയാണ്. രാജ്യത്ത് ആദ്യമായി ഒരു മാസം യുപിഐ വഴിയുള്ള പണമിടപാടുകളുടെ എണ്ണം 150 കോടി കടന്നു. ആഗസ്റ്റ് മാസത്തിൽ 162 കോടി ഇടപാടുകളാണ് യുപിഐ പ്ലാറ്റ്ഫോം വഴി നടന്നത്. 2.98 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടത് എന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
തുടർച്ചയായ മൂന്നാം മാസമാണ് യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ വലിയ കുതിപ്പ് രേഖപ്പെടുത്തുന്നത്. ഏറ്റവും എളുപ്പത്തിലുള്ള പണമിടപാട് രീതി എന്ന നിലയിൽ സ്വീകാര്യത നേടിയതാണ്
യുപിഐ ഇടപാടുകൾ വർധിയ്ക്കാൻ കാരണം. അതേസമയം യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണം മാസം 20ൽ കവിഞ്ഞാൽ ഫീസ് ഈടാക്കാൻ ചില സ്വകാര്യ ബാങ്കുകൾ തീരുമാനിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ 2019ൽ കൊണ്ടുവന്ന ധനകാര്യ ബില്ലിലെ വ്യവസ്ഥയ്ക്ക് വിരുദ്ധമാണ് നടപടി. ഇത്തരത്തിൽ പണം ഈടാക്കിയിട്ടുണ്ടെങ്കിൽ ഉപയോക്താക്കൾക്ക് തിരികെ നൽകണം എന്ന് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.