പുത്തൻ ഇന്നോവ ക്രിസ്റ്റ ഫെയ്സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ, വില 16.26 ലക്ഷം മുതൽ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 25 നവം‌ബര്‍ 2020 (14:24 IST)
ജനപ്രിയ എംപിവിയായ ഇന്നോവയുടെ ക്രിസ്റ്റയുടെ ഫെയ്സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യൻ വിപണീയിൽ അവതരിപ്പിച്ചു. 16.26 ലക്ഷം മുതൽ 24.33 ലക്ഷം വരെയാണ് വാഹനത്തിന്റെ വിവിധ വകഭേതങ്ങൾക്ക് ഇന്ത്യൻ വിപണിയിലെ എക്സ്‌ ഷോറൂം വില. ജിഎക്സ്, വിഎക്സ്, ഇസഡ്എക്സ് ഗ്രേഡുകളിലാണ് വാഹനം വിപണിയിലെത്തിയിരിയ്ക്കുന്നത്. നിരവധി മാറ്റങ്ങളോടെയാണ് പുത്തൻ ഇന്നോവയെ ടൊയോട്ട വിപണിയിൽ എത്തിച്ചിരിയ്ക്കുന്നത്. കാഴ്ചയിൽ തന്നെ വലിയ മാറ്റം പ്രകടമാണ്.


മുൻ മോഡലിൽനിന്നും വ്യത്യസ്തമായി വലിപ്പം കൂടുതലുള്ള കറുത്ത ഗ്രില്ലുകൾ, കൂടുതൽ മസ്കുലർ എന്ന് തോന്നിയ്ക്കുന്ന ബംബർ എന്നിവ കാഴ്കയിൽ തന്നെ പുതമ നൽകുന്നു. വശങ്ങളിലേയ്ക്ക് നീണ്ടുപോകുന്ന ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പ് ഡിസൈനിലും മാറ്റം കാണാം. ഡയമണ്ട് കട്ട് അലോയ് വിലുകൾ ഉൾപ്പടെ കൂടുതൽ സ്പോർട്ടീവ് ആയ ലുക്ക് നൽകുന്നു. പരിഷ്കരിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വലിയ ടച്ച്‌സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം. എന്നിവ ഇന്റീരിയറിലെ പ്രധാന മാറ്റങ്ങളാണ്.

സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്കുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, കീലെസ് എന്‍ട്രി ആന്‍ഡ് ഗോ, ആംബിയന്റ് ലൈറ്റിംഗ്, റിവേഴ്‌സിംഗ് ക്യാമറ എന്നീ ഫീച്ചറുകൾ പുതിയ പതിപ്പിലും ഉണ്ടാകും. 166 എച്ച്‌പി നൽകുന്ന 2.7 ലിറ്റര്‍ പെട്രോള്‍, 150 എച്ച്‌പി സൃഷ്ടിയ്ക്കുന്ന 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിൻ പതിപ്പുകളിലാണ് വാഹനം വിപണിയിലെത്തിയീയ്ക്കുന്നത്. രണ്ട് എഞ്ചിനുകളിലും 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുക:ൾ ലഭ്യമായിരിയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :