ടിസിഎസ്സിന് ചരിത്രമൂല്യം

ടിസിഎസ്,ഓഹരി വിപണി,ഐടി
കൊച്ചി| vishnu| Last Modified വ്യാഴം, 24 ജൂലൈ 2014 (11:43 IST)
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ(ടിസിഎസ്) വിപണി മൂല്യം ചരിത്രം കുറിച്ചു. അഞ്ച് ലക്ഷം കോടി രൂപയുടെ വിപണിമൂല്യമാണ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കമ്പനി നേടിയത്. നിലവില്‍ രാജ്യത്തേ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് വിപണിമൂല്യത്തിലും ഇതിലൂടെ ചരിത്രം രചിച്ചിരിക്കുകയാണ്.

ഇന്നേവരെ ഇന്ത്യയിലെ ഒരു കമ്പനിക്കും ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മികച്ച ലാഭവളര്‍ച്ചയും വരുമാനവും കൈവരിച്ചതിനെത്തുടര്‍ന്നാണ് കമ്പനി ഈ നേട്ടം നേടിയത്. ലാഭ വളര്‍ച്ചയുണ്ടായതോടെ ഓഹരി വില ബുധനാഴ്ച 2595 രൂപയിലെത്തി റെക്കോഡിട്ടു. ഇതേ തുടര്‍ന്നാണ് 5,03,148.25 കോടി രൂപയായി കമ്പനിയുടെ മൂല്യം ഉയര്‍ന്നത്.

ഇന്ത്യയിലെ മുന്‍നിര ഐടി കമ്പനികളായ ഇന്‍ഫോസിസ് (1,90,103.75 കോടി രൂപ), എച്ച്‌സിഎല്‍ ടെക്‌നോളജീസ് (1,08,069.20 കോടി രൂപ), വിപ്രോ (1,40,042.54 കോടി രൂപ), ടെക് മഹീന്ദ്ര (50,416.95 കോടി രൂപ) എന്നിവയുടെ മൊത്തം വിപണി മൂല്യത്തെക്കാള്‍ ഉയരത്തിലാണ് ടിസിഎസ്സിന്റെ മൂല്യം ഇപ്പോള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :