വിദേശ മലയാളികള്‍ മനസ് വച്ചാല്‍ കേരളം ഏറ്റവും സമ്പന്ന സംസ്ഥാനമായി മാറും: സുരേഷ് പ്രഭു

കൊച്ചി| Last Modified തിങ്കള്‍, 22 ജൂണ്‍ 2015 (10:22 IST)
വിദേശ മലയാളികള്‍ മനസ് വച്ചാല്‍ കേരളം ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനമായി മാറുമെന്ന്
കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭു. ജൂലൈ 23 മുതല്‍ 25വരെ കൊച്ചിയില്‍ നടക്കുന്ന മേക്ക് ഇന്‍ ഇന്ത്യ മേക്ക് ഇന്‍ കേരള സമ്മിറ്റിന്റെ വെബ്സൈറ്റ് ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നിലനിര്‍ത്തുന്നതിന് മലയാളികള്‍ നല്‍കുന്ന സംഭാവനകള്‍ നിസ്തുലമാണെന്നും കേരളത്തിനു ആവശ്യത്തിലധികം പ്രകൃതി മൂലധനവും മാനവവിഭവശേഷിയുമുണ്ട്. മലയാളികളുടെ കഴിവുകള്‍ വിശ്വ പ്രസിദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മധ്യേഷ്യയെ നയിക്കുന്നത് തന്നെ മലയാളികളാണ്. ഇവരെല്ലാം കേരളത്തിലേക്ക് തിരിച്ച് വന്ന് സംരംഭകരാകണമെന്നും സുരേഷ് പ്രഭു ആവശ്യപ്പെട്ടു. ഏതുതരം സംരംഭം തുടങ്ങാനും കഴിയുന്ന അന്തരീക്ഷം കേരളത്തിലുണ്ട്. പക്ഷെ മലയാളികളുടെ മനോഭാവവും രാഷ്ട്രീയ വിദ്വേഷവും മാറ്റണം. ആവശ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഇന്ത്യ നേരിടുന്ന കനത്ത വെല്ലുവിളി. അവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല അത് രാജ്യത്തെല്ലായിടത്തും എത്തിക്കുക എന്നതും വെല്ലുവിളിയാണ്.

ഉത്പാദന മേഖല കാര്യക്ഷമമായാല്‍ മാത്രമേ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് വര്‍ധിക്കൂ. ആഭ്യന്തര ഉത്പാദന വളര്‍ച്ച സുസ്ഥിരമായി നിലനില്‍ക്കണമെങ്കില്‍ ഉത്പാദന മേഖല ശക്തിപ്പെടണം. ഉത്പാദനം വര്‍ധിച്ചാല്‍ കാര്‍ഷിക മേഖലയും വളരും. സംസ്ഥാനങ്ങളില്‍ ഉദ്പാദനം ആരംഭിച്ചാലേ മേക്ക് ഇന്‍ ഇന്ത്യ പ്രചാരണം ഫലപ്രദമാകൂ. അതിനുള്ള മുന്നേറ്റം കേരളത്തില്‍ നിന്ന് തുടങ്ങണമെന്നും സുരേഷ് പ്രഭു ആഹ്വാനം ചെയ്തു. ജൂലായ് 23 മുതൽ 25 വരെ കലൂർ ജവർലർലാൽ നെഹ്‌റു അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിലാണ് മെയ്‌ക്ക് ഇൻ കേരള സമ്മിറ്റ് നടക്കുക. 23ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മിറ്റ് ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായി ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

John brittas vs suresh gopi: സുരേഷ് ഗോപി ഒരു ...

John brittas vs suresh gopi: സുരേഷ് ഗോപി ഒരു നിഷ്കളങ്കൻ,മുന്നയെന്ന് പറഞ്ഞപ്പോൾ എഴുന്നേറ്റു, ജോർജ് കുര്യൻ പതുങ്ങിയിരുന്നെന്ന് ബ്രിട്ടാസ്
ജോര്‍ജ് കുര്യന് കാര്യം മനസിലായി. ബുദ്ധിപരമായി സീറ്റില്‍ പതുങ്ങിയിരുന്നു. സുരേഷ് ഗോപി ഒരു ...