സുൽത്താൻ തരംഗമാകുന്നു, പികെയുടെ റെക്കോർഡ് വീഴുന്നു!

പികെയെ മറികടക്കാൻ സൽമാന്റെ സുൽത്താനാകുമോ?

aparna shaji| Last Modified ബുധന്‍, 20 ജൂലൈ 2016 (11:32 IST)
സല്‍മാന്‍ ഖാനും അനുഷ്ക ശര്‍മയും ജോഡിയായ സുല്‍ത്താന്‍ ഇന്ത്യയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന ആമിർ ഖാൻ ചിത്രമായ പികെയുടെ റെക്കോർഡ് ദിവസങ്ങൾക്കുള്ളിലാണ് തകർത്തത്. പുറത്തിറങ്ങി പതിനാലാം ദിവസത്തിലാണ് പികെ 500 കോടി ക്ലബ്ബിലെത്തിയത്. എന്നാൽ വെറും 12 ദിവസത്തിനുള്ളിലാണ് സുൽത്താൻ ഈ റെക്കോർഡ് തകർത്തത്.

എറ്റവും വേഗതയിൽ 500 കോടി ക്ലബ്ബിലെത്തുന്ന ചിത്രമെന്ന റെക്കോർഡ് സുൽത്താൻ നേടിക്കഴിഞ്ഞു. ബോളിവുഡിലെ എക്കാലത്തേയും വലിയ കളക്ഷൻ റെക്കോർഡ് സ്വന്തമാക്കിയ പികെയെ സുൽത്താൻ മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ. 500 കോടി ക്ലബ്ബിൽ എത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ സിനിമയായി സുൽത്താൻ മാറിയിരിക്കുകയാണ്. റിലീസ് ചെയ്തിട്ട് വെറും 14 ദിവസം ആകുമ്പോൾ 507 കോടി രൂപയാണ് സുൽത്താൻ നേടിയിരിക്കുന്നത്.

792 കോടി ക്ലബിലെത്തിയ പികെയാണ് ഒന്നാം സ്ഥാനത്ത്. 626 കോടി സ്വന്തമാക്കി സൽമാന്റെ തന്നെ ചിത്രമായ ബജ്‌രംഗീ ഭായ്ജാന്‍ ആണ് രണ്ടാം സ്ഥാനത്ത്. 600 കോടി ക്ലബിലെത്തിയ ബാഹുബലി മൂന്നാം സ്ഥാനത്തും 542 കോടി ക്ലബിലെത്തിയ ദൂം -3 നാലാം സ്ഥാനത്തുമാണ് നിൽക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :