മുംബൈ|
VISHNU.NL|
Last Modified ബുധന്‍, 3 ഡിസംബര്‍ 2014 (11:18 IST)
ലോകമെമ്പാടും സ്മാര്‍ട്ട്‌ഫോണുകളുടെ
വില കുത്തനെ കുറയുമെന്ന് പഠനം. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സാമാന്യം സൗകര്യങ്ങളുള്ള ഫോണുകളുടെ വിലയാണ് കുറയുകയെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പ്പറേഷനാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
2014-ല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ശരാശരി വില 8360 രൂപയായിരുന്നു. ഇത് 2018 ആകുമ്പോള്‍ 6300 രൂപ എന്ന ശരാശരി വിലയിലെത്തുമെന്നാണ് പഠനം പറയുന്നത്. അതേസമയം ആപ്പിള്‍ ഫോണുകളുടെ വില കുറയില്ലെന്നും പഠനം പറയുന്നു. 2018 ആവുമ്പോഴേക്കും ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ മാര്‍ക്കറ്റിന്റെ 80 ശതമാനം പിടിച്ചടക്കും. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വരാനുള്ള സാധ്യതയും കുറവായാണ് കരുതുന്നത്.
ചൈനയും ഇന്ത്യയുമാണ് വിലകുറഞ്ഞഫോണുകള്‍ സാധാരണക്കാരിലെത്തിക്കാന്‍ സഹായിച്ചത്. 2014-ല്‍ ലോകവ്യാപകമായി 130 കോടി സ്മാര്‍ട്ട്‌ഫോണുകളാണ് വിറ്റുപോയത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 26.3 ശതമാനം വര്‍ധന. എന്നാല്‍ 2015-ല്‍ ഇത് 140 കോടിയായി വര്‍ധിക്കാനേ പഠനത്തില്‍ സാധ്യത കാണുന്നുള്ളൂ.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.