അഭിറാം മനോഹർ|
Last Modified വ്യാഴം, 30 ഡിസംബര്‍ 2021 (17:21 IST)
തുടർച്ചയായ ദിവസങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിയാതെ സൂചികകൾ. ഫ്യൂച്ചര്‍ കരാറുകളുടെ പ്രതിമാസ കാലാവധി അവസാനിക്കുന്ന വ്യാഴാഴ്ച സൂചികകള്‍ നേരിയ നഷ്ടത്തിലാണ് ക്ലോസ്‌ചെയ്തത്.
സെന്‍സെക്‌സ് 12.17 പോയന്റ് താഴ്ന്ന് 57,794.32ലും നിഫ്റ്റി 9.60 പോയന്റ് നഷ്ടത്തില്‍ 17,204ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വർഷാവസാനമായതിനാൽ നിക്ഷേപകർ വിപണിയിൽ നിന്നും വിട്ട് നിന്നതും ഇന്ന് പ്രതിഫലിച്ചു.
ഐടി, ഫാര്‍മ ഒഴികെയുള്ള സൂചികകള്‍ നഷ്ടംനേരിട്ടു. ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.22 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്‌തത്.