വരുന്നൂ...മെറ്റല്‍ ക്ലാസ് സി സീരീസ് സ്മാര്‍ട്‌ഫോണുമായി സാംസങ്ങ്!

സാംസങ്ങിന്റെ പുതിയ സി സീരീസ് സ്മാര്‍ട്‌ഫോണ്‍ എത്തുന്നു.

സാംസങ്ങ്, സ്മാര്‍ട്‌ഫോണ്‍ samsung, smartphone
സജിത്ത്| Last Modified തിങ്കള്‍, 16 മെയ് 2016 (09:53 IST)
സാംസങ്ങിന്റെ പുതിയ സി സീരീസ് സ്മാര്‍ട്‌ഫോണ്‍ എത്തുന്നു. അതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി കഴിഞ്ഞ ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്നു. രണ്ട് മെറ്റല്‍ ക്ലാസ് സി സീരീസ് സ്മാര്‍ട്‌ഫോണ്‍ ഉടന്‍ തന്നെ സാംസങ് വിപണിയിലെത്തിക്കുമെന്നാണ് സൂചന. ഗാലക്‌സി സി 5 ഗാലക്‌സി സി 7 എന്നിങ്ങനെയാണ് പുതിയ മോഡലിന്റെ പേര് എന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്.

ഡ്യുവല്‍ സിം സപ്പോര്‍ട്ടോടുകൂടിയാണ് രണ്ട് മോഡലും എത്തുന്നത്. മെറ്റല്‍ യുനിബോഡിയും 6 മുതല്‍ 7 എം എം വരെ കനവുമാണ് ഉള്ളത്. സി 5 ന് 5.2 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയും 1080*1920 പിക്‌സല്‍ റെസല്യൂഷനും നല്‍കുമ്പോള്‍ സി 7 ന് 5.7 ഇഞ്ച് ഡിസ്‌പ്ലേയും 1080*1920 റെസല്യൂഷനുമുണ്ട്‍. സി 5 ന് ഏകദേശം 16,400 രൂപയും സി 7 ന് 18,500 രൂപയുമായിരിക്കും വിലയെന്നാണ് സൂചന.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :