അഭിറാം മനോഹർ|
Last Updated:
ശനി, 5 മാര്‍ച്ച് 2022 (15:07 IST)
യുക്രെയ്‌നിൽ
റഷ്യ താത്‌കാലിക
വെടിനിർത്തൽ പ്രഖ്യാപിച്ചു. യുദ്ധം ആരംഭിച്ച് പത്താംദിവസമാണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്. രക്ഷാപ്രവർത്തനത്തിന് വേണ്ടിയാണ് താത്‌കാലിക വെടിനിർത്തൽ.
ഏറ്റുമുട്ടൽ രൂക്ഷമായ മരിയാപോൾ, വോൾനോവാക്ക,എന്നിവിടങ്ങളിലാണ് അടിയന്തിര വെടിനിർത്തലുണ്ടായത്. ലോകരാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം. ഇന്ത്യൻ സമയം 12:30ന് വെടിനിർത്തൽ നിലവിൽ വന്നു. കുടുങ്ങിക്കിടക്കുന്ന സിവിലിയന്മാരെ ഒഴിപ്പിക്കുന്നതിന് മനുഷ്യ ഇടനാഴിയൊരുക്കും.
അതേസമയം കഴിഞ്ഞ ദിവസം റഷ്യ ആക്രമിച്ച സ്പോർഷ്യ ആണവനിലയത്തിന്റെ നിയന്ത്രണം യുക്രെയ്‌ൻ തിരികെപിടിച്ചതായി റിപ്പോർട്ടുകളുണ്ട്.