മുംബൈ|
VISHNU.NL|
Last Modified വ്യാഴം, 7 ഓഗസ്റ്റ് 2014 (12:30 IST)
ഓഹരി വിപണിയില്‍ നിന്ന് ആഭ്യന്തര നിക്ഷേപകര്‍ക്കൊപ്പം വിദേശ ധനകാര്യ സ്ഥാപനങ്ങളും ലാഭമെടുക്കാന്‍ മത്സരിച്ചതോടെ
രൂപ ഇന്നലെ ഡോളറിനെതിരെ മൂക്കുകുത്തി വീണു.
65 പൈസ താഴ്‌ന്ന്
കഴിഞ്ഞ ആറര മാസത്തെ ഏറ്റവും താഴ്‌ന്ന മൂല്യമായ 61.50ലേക്കാണ് രൂപ ഇടിഞ്ഞത്.
ഈമാസം ഇതുവരെ മാത്രം 37 കോടി ഡോളറോളം വിലമതിക്കുന്ന ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റുമറിച്ചത്. ഓഹരി വിപണിയില്‍ നിന്ന് വിദേശധനം പുറത്തേക്ക് ഒഴുകിയതോടെ രൂപ നഷ്‌ടത്തിലേക്ക് വീഴുകയായിരുന്നു
ഇന്നലെ സെന്‍സെക്സ് ഇന്നലെ വന്‍ നഷ്‌ടത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതിന്റെ പ്രതിഫലനമാണ് രൂപയിലും പ്രതിഫലിച്ചത്. സെന്‍സെക്‌സ് 242 പോയിന്റ് ഇടിഞ്ഞ് 25,665ലും നിഫ്‌റ്റി 74 പോയിന്റ് നഷ്‌ടത്തോടെ 7,642ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.