രൂപയുടെ മൂല്യത്തിലും തകർച്ച: ഡോളറിനെതിരെ 75.27 ആയി

അഭിറാം മനോഹർ| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (13:21 IST)
യുക്രെയ്‌നിൽ സൈനികനീക്കം നടത്തിയതോടെ രൂപയുടെ മൂല്യത്തിൽ കുത്തനെ ഇടിവ്. ഡോളറിനെതിരെ 75.27 നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. 74.59 നിലവാരത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്. ഒറ്റദിവസം കൊണ്ട് 68 പൈസയിലേറെയാണ് നഷ്ടമായത്.

വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ഓഹരി വിപണിയിലെ തകര്‍ച്ച, അസംസ്‌കൃത എണ്ണവിലയിലെ വര്‍ധന തുടങ്ങിയവയാണ് കറന്‍സിയെ ബാധിച്ചത്. വ്യാഴാഴ്ച സെന്‍സെക്‌സും നിഫ്റ്റിയും മൂന്നുശതമാനത്തിലേറെയാണ് തകര്‍ച്ചനേരിട്ടത്.

സുരക്ഷിത നിക്ഷേപമായ സ്വർണത്തിന് ഡിമാൻഡ് കൂടുമെന്നാണ് കരുതപ്പെടുന്നത്. 75.75-76 നിലവാരത്തിലേയ്ക്ക് രൂപയുടെ മൂല്യമിടിഞ്ഞേക്കാം. ഇടിവ് അതിനുമുകളിലേയ്ക്കും തുടര്‍ന്നാല്‍മാത്രമെ ആര്‍ബിഐ ഇടപെടലുണ്ടാകൂവെന്നാണ് വിലയിരുത്തല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :