അത്യാകര്‍ഷകമായ ഫീച്ചറുകളും അതിശയിപ്പിക്കുന്ന വിലയുമായി ബ്ലാക്ക്‌ബെറി കീവണ്‍ !

39,999 രൂപ ബ്ലാക്ക്‌ബെറി കീവണ്

blackberry, smartphone, android, news, technology, ബ്ലാക്ക്‌ബെറി, സ്മാര്‍ട്ട്‌ഫോണ്‍, ആന്‍ഡ്രോയിഡ്, ന്യൂസ്, ടെക്‌നോളജി
സജിത്ത്| Last Modified തിങ്കള്‍, 6 മാര്‍ച്ച് 2017 (11:10 IST)
തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി ബ്ലാക്ക്‌ബെറി എത്തുന്നു. 2017ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നടന്ന ചടങ്ങിലാണ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ‘കീവണ്‍’ ബ്ലാക്ക്‌ബെറി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് 39,999 രൂപയായിരിക്കും ഈ ഫോണിന്റെ വിലയെന്നാണ് സൂചന.

QWERTY കീബോര്‍ഡാണ് ബ്ലാക്ക്‌ബെറിയുടെ ഈ ഫോണിന് നല്‍കിയിരിക്കുന്നത്. കീബോര്‍ഡില്‍ തന്നെയാണ് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 5.5ഇഞ്ച് കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ, നാനോ സിം, ആന്‍ഡ്രോയിഡ് ഒഎസ്, v7.1 ന്യുഗട്ട്, 3505 എംഎഎച്ച് ബാറ്ററി, 12എംപി/8എംപി ക്യാമറ, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ സവിശേഷതകളും ഫോണിലുണ്ട്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :