ന്യൂഡൽഹി|
jibin|
Last Modified തിങ്കള്‍, 19 മാര്‍ച്ച് 2018 (17:45 IST)
ഇരുചക്ര വാഹന വിപണിയില്‍ പുത്തന്‍ കരുത്തുമായി റോയൽ എൻഫീൽഡ് വീണ്ടും എത്തുന്നു. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നീ രണ്ടു പുതിയ മോഡലുകളുമായിട്ടാണ് കമ്പനി ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാനെത്തുന്നത്.
അതി നൂധന സാങ്കേതിക വിദ്യായ്ക്കൊപ്പം ആഡംബര സജ്ജികരണങ്ങളും ഇരു മോഡലുകളിലും റോയൽ എൻഫീൽഡ് ആവോളം നല്‍കിയിട്ടുണ്ട്. രണ്ട് കരുത്തന്മാരും ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇന്റർസെപ്റ്ററും കോണ്ടിനല്‍ ഉപയോഗിച്ചിരിക്കുന്ന പുതിയ മോഡലുകള്‍ക്ക് പ്രത്യേകതകള്‍ നിരവധിയാണ്. ഓയിൽ കൂളിംഗ് സംവിധാനമുള്ള 647 സിസി ഫോർ സ്ട്രോക്ക് രണ്ടു സിലണ്ടർ എൻജിനാണ് രണ്ടു മോഡലുകളിലും കരുത്ത് പകരുന്നത്.
ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്സ്,ട്വിൻ റിയർ ഷോക് അപ്സോർബർ, ഇരു ചക്രങ്ങളിലും ഡിസ്ക് ബ്രേക്, ഡബിൾ ക്രേഡിൽ ക്രേഡിൽ ഫ്രെയിം എന്നിവയാണ് ഇരു മോഡലുകളിലും പൊതുവായുള്ള മറ്റു സവിശേഷതകൾ.
ഏകദേശം നാലു ലക്ഷം രൂപ വിലയാകുമെന്നാണു വിലയിരുത്തൽ.