രൂപയുടെ മൂല്യം രണ്ടു വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തി

മുംബൈ| JOYS JOY| Last Modified വെള്ളി, 4 ഡിസം‌ബര്‍ 2015 (18:11 IST)
രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു. രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപയുടെ മൂല്യം. 24 പൈസ താഴ്ന്ന് 66.90 ആയി രൂപയുടെ മൂല്യം.

രാജ്യത്ത് ഡോളറിന് ഡിമാന്‍ഡ് കൂടിയതാണ് രൂപയുടെ മൂല്യമിടിച്ചത്. വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങിയതിനെ തുടര്‍ന്നുണ്ടായ മൂലധന ചോര്‍ച്ചയെ തുടര്‍ന്നാണ് ഡോളറിന് ഡിമാന്‍ഡ് കൂടിയത്.

യു എസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന കണക്കുകൂട്ടലില്‍ ആണ് വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണികളില്‍ നിന്ന് പിന്മാറുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :