അഭിറാം മനോഹർ|
Last Modified ചൊവ്വ, 27 ഏപ്രില്‍ 2021 (13:02 IST)
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് രാജ്യത്തെ അതി
സമ്പന്നർ സ്വകാര്യ ജെറ്റുകൾ വാടകയ്‌ക്കെടുത്ത് രാജ്യംവിടുന്നതായി ബ്ലൂംബർഗ് റിപ്പോർട്ട്. ഓക്‌സിജൻ,ആശുപത്രി കിടക്കകൾ മരുന്ന് എന്നിവയുടെ ദൗർലഭ്യം നേരിടുന്നതിനാൽ മികച്ച ചികിത്സ രാജ്യത്ത് ലഭിച്ചേക്കില്ല എന്ന ഭയം കാരണമാണ് അതിസമ്പന്നർ ലക്ഷങ്ങൾ മുടക്കി കുടുംബത്തോടൊപ്പം യൂറോപ്പിലേയ്ക്കും മധ്യേഷ്യയിലേയ്ക്കും കടക്കുന്നത്.
രാജ്യത്തെ കൊവിഡ് വ്യാപനത്തെ തുടർന്ന് യു.കെ, കാനഡ, യുഎഇ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. മറ്റ് രാജ്യങ്ങളും സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കാമെന്നാണ് റിപ്പോർട്ട്.