മനമിളക്കും അഴകളവുമായി റെനോയുടെ ക്വിഡ് അവതാരം ഇന്ത്യയില്‍

മുംബൈ| VISHNU N L| Last Updated: വ്യാഴം, 21 മെയ് 2015 (15:37 IST)
ഓള്‍ട്ടോ, ഇയോണ്‍ തുടങ്ങിയ കുഞ്ഞന്‍ കാറുകളുടെ മത്സരവേദിയിലേക്ക് പുതിയ അവതാരം കൂടി എത്തുന്നു. റെനോയുടെ ക്വിഡ് എന്ന കുഞ്ഞന്‍ കാറാണ് മനമിളക്കും അഴകളവുകളുമായി ഇന്ത്യയില്‍ അവതരിക്കാനൊരുങ്ങുന്നത്. ഇന്ത്യന്‍ നിരത്തുകളിലെയും വിപണിയിലെയും പ്രകടനം വിലയിരുത്തിയാകും മറ്റ് രാജ്യങ്ങളില്‍ ക്വിഡ് അവതരിക്കണോ വേണ്ടയൊ എന്ന് തീരുമാനിക്കുക.

നിസാനുമായി ചേര്‍ന്നുള്ള സംയുക്ത സംരഭമാണ് ക്വിഡ്. 2014 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ക്വിഡ്
നിലവില്‍ വിപണിയില്‍ എത്തിയതായിഒ വിവരങ്ങളുണ്ട്. മൂന്ന് മുതല്‍ നാലു ലക്ഷം രൂപ വിലവരുന്ന കോംപാക്ട് ഹാച്ച് ബാക്ക് കാറായ ക്വിഡ് ഒറ്റനോട്ടത്തില്‍ ചിലപ്പോള്‍ ഡസ്റ്ററിന്റെ ഒരു കുഞ്ഞു പതിപ്പായി തോന്നിയേക്കാം. ചിലപ്പോള്‍ നിസാന്‍, ഡാറ്റ്‌സനുമായി ചേര്‍ന്ന് നിര്‍മിച്ച ഗോയോടും സാമ്യം തോന്നിയേക്കാം.

ഏതായാലും മാരുതി സുസുക്കിയുടെ ഓള്‍ട്ടോയോടും ഹ്യൂണ്ടായിയുടെ ഇയോണോടും ആയിക്കും കുട്ടി ക്വിഡ് മത്സരിക്കുക. എസ്‌യുവി പ്ലാറ്റ് ഫോമില്‍ എത്തുന്ന ക്വിഡ് ഇവര്‍ക്ക് തലവേദന ഉണ്ടാക്കുമോ ഇല്ലയോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :