40,000 കോടി രൂപയുടെ മൂലധനം സ്വരൂപിക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്

Sumeesh| Last Modified വ്യാഴം, 19 ജൂലൈ 2018 (14:51 IST)
പുതിയ പദ്ധതികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി നടപ്പ് സാമ്പത്തിക വർഷത്തിൽ 40,000 കോടി രൂപയുടെ മൂലധനം സ്വരൂപിക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലക്ഷ്യമിടുന്നു. ബോണ്ടുകളിലൂടെയും വായ്പകൾ വഴിയും മൂലധനം സ്വരൂപിക്കാനാണ് കമ്പനിയുടെ തീരുമാനം.

റിലയൻസിന്റെ ബ്രോഡ്ബാൻഡ് രംഗത്തേക്കുള്ള കടന്നുവരവിനാവശ്യമയ സാങ്കേതിക സൌകര്യങ്ങൾ ഒരുക്കാൻ വേണ്ടിയാണ് പ്രധാനമായും റിലയൻസ് മൂലധനം സ്വരൂപിക്കുന്നത്. ഇതിനായി റിലയൻസ് കമ്മൂണിക്കേഷൻസ് ലിമിറ്റഡിന്റെ ടെലികോം ആസ്തികൾ ഏറ്റടുക്കാൻ കമ്പനി തീരുമാനിച്ചിരുന്നു.

റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ സ്‌പെക്‌ട്രം, മൊബീല്‍ഫോണ്‍ ടവര്‍, ഫൈബര്‍ ആസ്തികള്‍ എന്നിവയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഏറ്റെടുക്കുക. 173 ബില്യണ്‍ ഇതിനായി നൽകാനാണ് കമ്പനിയുടെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :