റീചാർജ് ചെയ്ത് ഉപയോഗിക്കാം, പണമിടപാടുകൾക്കായി പ്രീപെയ്ഡ് കാർഡുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക്

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 6 ഡിസം‌ബര്‍ 2019 (14:58 IST)
ഡൽഹി: ഡിജിറ്റൽ പണമിടപാടുകൾ എളുപ്പത്തിലാക്കാൻ പ്രീപെയ്ഡ് കാർഡുകൾ അവതരിപ്പിക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്. ഈ വാലറ്റുകൾക്ക് സമാനമായി റീചാർജ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള കാർഡുകളാണ് റിസർവ് ബാങ്ക് പുറത്തിറക്കുന്നത്. 10000 രൂപ വരെയുള്ള ഡിജിറ്റൽ പെയ്മെന്റുകൾ ഈ കാർഡ് ഉപയോഗിച്ച് ചെയ്യാൻ സാധിക്കും.

ഷോപ്പിംഗ്, ബിൽ പെയ്മെന്റുകൾ, മറ്റു ഡിജിറ്റൽ പണമിടപാടുകൾ എന്നിവക്ക് ഈ പ്രി പീയ്ഡ് കാർഡുകൾ ഉപയോഗപ്പെടുത്താൻ സാധിക്കും. ബാങ്ക് അക്കൌണ്ടുകൾ വഴി മാത്രമായിരിക്കും കാർഡ് റീചാർജ് ചെയ്യാൻ സാധിക്കുക. 50,000 രൂപയാണ് മാസം തോറും റീചാർജ് ചെയ്യാവുന്ന പരമാവധി തുക.

ഉപഭോക്താക്കളിൽ നിന്ന് ബാങ്ക് അക്കൌണ്ട് ഉൾപ്പടെയുള്ള വിവരങ്ങൾ ശേഖരിച്ച ശേഷമാവും, ഇതിൻറെ അടിസ്ഥാനത്തിലാ‍ണ് കാർഡുകൾ നൽകുക. പ്രീ പെയ്ഡ് കാർഡുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി ഡിസംബർ 31ന് വിജ്ഞാപനം പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :