ആര്‍ ബി ഐ ധനനയ പ്രഖ്യാപനം നടത്തി; ബാങ്ക് നിരക്കുകളില്‍ മാറ്റമില്ല

നിരക്കുകളില്‍ മാറ്റമില്ലാതെ ആര്‍ ബി ഐ

മുംബൈ| JOYS JOY| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2016 (12:50 IST)
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ധനനയ പ്രഖ്യാപനം നടത്തി. സെപ്തംബറില്‍ കാലാവധി കഴിയാനിരിക്കെ ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്താതെയാണ് ആര്‍ ബി ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാമത്തെ ധനനയപ്രഖ്യാപനം നടത്തിയത്.

റിപ്പോനിരക്ക് ആറരശതമാനമായി തുടരും. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് സ്വീകരിക്കുന്ന പണത്തിനുള്ള പലിശനിരക്കാണ് ഇത്. ബാങ്കുകള്‍ കരുതല്‍ ധനമായി ആര്‍ ബി ഐയില്‍ സൂക്ഷിക്കേണ്ട പണത്തിന്റെ നിരക്കായ കരുതല്‍ ധനാനുപാതത്തിലും മാറ്റമുണ്ടാകില്ല. നിലവില്‍ നാലു ശതമാനമാണ് ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :