അഭിറാം മനോഹർ|
Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2020 (15:31 IST)
വായ്‌പകൾ പുനസംഘടിപ്പിക്കാൻ രാജ്യത്തെ ബാങ്കുകളെ അനുവദിക്കുന്നതിനുള്ള പുതിയ നടപടികൽ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സഹായകരമാകുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ബാങ്കുകളുടെ ആരോഗ്യം വളരെ പ്രാധാന്യമുള്ളതാണ് മറുവശത്താണെങ്കിൽ ബിസിനസുകൾ വളരെയധികം സമ്മർദ്ദത്തിലാണ്. ശക്തികാന്തദാസ് പറഞ്ഞു.
ഈ മാസാവസാനം കാലഹരണപ്പെടാൻ പോകുന്ന വായ്പാ മൊറട്ടോറിയത്തിന് പകരമായി ഈ പദ്ധതി മാറ്റിയിട്ടുണ്ട്. മോറട്ടോറിയം എന്നത് ലോക്ക്ഡൗൺ സമയത്തേക്കുള്ള താൽകാലിക പരിഹാരമാണെന്നും
ആർബിഐ ഗവർണർ പറഞ്ഞു. കൊറോണയെ തുടർന്നുള്ള പ്രതിസന്ധിയിൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം കിട്ടാക്കടം ട്ടാക്കടം രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് വളരുന്ന സാഹചര്യത്തിൽ സാമ്പത്തിക മേഖലയുടെ സ്ഥിരതയുറപ്പാക്കേണ്ടതുണ്ട്