റാന്‍ബാക്സി അമേരിക്കയില്‍ നിന്ന് മരുന്നുകള്‍ പിന്‍‌വലിക്കുന്നു

വാഷിംഗ്ടണ്‍| VISHNU.NL| Last Modified ശനി, 3 മെയ് 2014 (09:39 IST)
അമേരിക്കന്‍ വിപണിയില്‍ നിന്ന് മരുന്നുകള്‍ പിന്‍‌വലിക്കാന്‍ റാന്‍ബാക്സി തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി വിപണിയില്‍ നിന്ന്‌ 29,790 പായ്ക്ക്‌ അലര്‍ജി ആശ്വാസ മരുന്നു ഉടന്‍ തന്നെ പിന്‍വലിക്കും.ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാകുന്നത്‌ ഒഴിവാക്കാനാണ്‌ അലര്‍ജി മരുന്ന്‌ പിന്‍വലിക്കുന്നതെന്നു റാന്‍ബാക്സി അറിയിച്ചു.

ഉല്‍പ്പാദനത്തിലെ ഗുരുതരമായ ഗുണ്‍നിലവാര ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് റാന്‍ബാക്സിയുടെ
ഇന്ത്യയിലെ പ്ലാന്റുകളില്‍ നിന്നുള്ള ജനറിക്‌ മരുന്നുകളുടെ ഇറക്കുമതി തടഞ്ഞിരിക്കുകയാണ്‌.

കമ്പനി അതിന്റെ ഗുണനിലവാര്‍ക്കത്തില്‍ വീഴ്ച വരുത്തതിരികുന്നു എന്ന് തെളിഞ്ഞാല്‍ ഇന്ത്യന്‍ പ്ലാന്റുകളില്‍ നിന്നുള്ള ഇറക്കുമതിക്ക് അനുമതി നല്‍കുന്ന കാര്യം പുനഃപരിശോധിക്കുമെന്നു യുഎസ്‌ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചിട്ടുണ്ട്‌.

സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ റാന്‍ബാക്സിയെ വാങ്ങാനുള്ള നടപടിക്രമങ്ങള്‍ക്കിടയിലാണ്‌ യുഎസ്‌ നടപടി. രണ്ടുകമ്പനികളുടെയും ലയനം തത്കാലം ആന്ധ്ര ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :