റെയിൽവേയിൽ അടിമുടി മാറ്റം, റെയിൽവേ ബോർഡിന് പകരം ഇനി റെയിൽവേ മാനേജ്മെന്റ് സർവീസ്

അഭിറാം മനോഹർ| Last Modified ബുധന്‍, 25 ഡിസം‌ബര്‍ 2019 (13:36 IST)
റെയിൽവേയിൽ വൻ ഘടനാമാറ്റത്തിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. എട്ടു വ്യതസ്ത സർവീസുകളിലേക്കാണ് നിലവിൽ റെയിൽവേ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നത്. ഇത് ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസ് എന്ന പേരിൽ ഒരൊറ്റ സർവീസാക്കാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം.

ഇതിനായി നിലവിലെ റെയിൽവേയുടെ വിവിധ വകുപ്പുകൾ ചേർത്ത് അഞ്ച് വകുപ്പുകളാക്കി ചുരുക്കി സമഗ്രമായ പരിഷ്കാരം കൊണ്ടുവരും.2021 ലെ സിവിൽ സർവീസ് പരീക്ഷ മുതൽ റെയിൽവേ സർവീസിലേക്ക് റിക്രൂട്ട്മെന്റ് തുടങ്ങും. പിന്നീട് നിലവിലെ റെയിൽവേ ബോർഡ് ചെയർമാൻ റെയിൽബോർഡ് സിഇഒ ആയി മാറും. റെയിൽവേയിൽ നിന്നും നാല് അംഗങ്ങളും ചില സ്വതന്ത്ര അംഗങ്ങളൂം ബോർഡിലുണ്ടാകും.

നിലവിൽ വിവിധ വകുപ്പുകളായി നിലനിൽക്കുന്ന റെയിൽവേ പരിഷ്കാരം വരുന്നതോടെ ഓപ്പറേഷൻ,ബിസിനസ് ഡവലപ്പ്മെന്റ്,ഇൻഫ്രാസ്ട്രക്ചർ,ഫിനാൻസ് എന്നിങ്ങനെ നാല് വകുപ്പുകളായി ചുരുങ്ങും. ഇതോടൊപ്പം നിലവിലുള്ള എട്ട് എ സർവീസുകളെ -എഞ്ചിനിയറിംഗ്,ട്രാഫിക്,മെക്കാനിക്കൽ,ഇലക്ട്രിക്കൽ എന്നിവയെല്ലാം ചേർത്താണ് ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസ് എന്ന ഒറ്റ സർവീസാക്കി മാറ്റുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :