പൊതു മേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാന്‍ അംഗീകാരമായി

മുംബൈ| Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (10:56 IST)
കോല്‍ ഇന്ത്യ, ഒഎന്‍ജിസി, സിഐഎല്‍, എന്‍എച്ച്പിസി എന്നീ സ്ഥാപനങ്ങളുടെ ഓഹരി സര്‍ക്കാര്‍ വിറ്റഴിക്കുന്നു. ഈ കമ്പനികളുടെ പത്ത് ശതമാനം വരെ ഓഹരികല്‍ വിറ്റഴിക്കാന്‍ കേന്ദ്ര കാബിനറ്റ് സാമ്പത്തിക കാര്യ സമിതി അനുമതി നല്‍കിയിരിക്കുന്നത്.ഈ കമ്പനികളുടേ ഓഹരി വിറ്റഴിച്ച് 43,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കോള്‍ ഇന്ത്യയുടെ
ഓഹരികള്‍ വിറ്റഴിച്ച് 23,000 കോടി രൂപയും ഒഎന്‍ജിസിയുടെ ഓഹരികള്‍ വിറ്റഴിച്ചു 18,000 കോടി രൂപയും എന്‍എച്ച്പിസിയുടെ ഓഹരികള്‍ വിറ്റഴിച്ചു 2800 കോടി രൂപയും സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നേരത്തെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം
ഓഹരി വില്‌പനയിലൂടെ 40,000 കോടി നേടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നു എന്നാല്‍ 16,000 കോടി രൂപ മാത്രമാണ് സമാഹരിക്കാന്‍ സാധിച്ചത്. ധനക്കമ്മി കുറയ്‌ക്കുന്നതിനായാണ് സര്‍ക്കാര്‍ ഓഹരികള്‍ വില്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.






മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :