കുരുത്തുറ്റ എന്‍‌ജിന്‍, തകര്‍പ്പന്‍ എക്സ്റ്റീരിയര്‍ ഡിസൈന്‍; പോര്‍ഷെ 911 R ഇന്ത്യയില്‍

ഒരേയൊരു പോര്‍ഷെ 911 R ഇന്ത്യയിലെത്തി

Porsche 911 R, Limited Edition, Porsche 911, പോര്‍ഷെ 911 R, പോര്‍ഷെ 911, പോര്‍ഷെ, ലിമിറ്റഡ് എഡിഷന്‍
സജിത്ത്| Last Modified ബുധന്‍, 1 മാര്‍ച്ച് 2017 (12:13 IST)
പ്രമുഖ ജര്‍മന്‍ സ്‌പോര്‍ട്‌സ് വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ പുതിയ കാര്‍ പോര്‍ഷെ 911 R
ഇന്ത്യയിലെത്തി. ആഗോള വിപണി ലക്ഷ്യമിട്ടുകൊണ്ട് കമ്പനി നിര്‍മിച്ച 991 സ്‌പെഷ്യല്‍ യൂണിറ്റുകളിലെ
ആദ്യ മോഡലാണ് ഇപ്പോള്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. എന്നാല്‍ ഈ ലിമിറ്റഡ് എഡിഷന്റെ വില സംബന്ധിച്ചുള്ള കാര്യങ്ങള്‍ പോര്‍ഷെ പുറത്തുവിട്ടിട്ടില്ല.

4.0 ലിറ്റര്‍ സിക്‌സ് സിലിണ്ടര്‍ എന്‍‌ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 500 പിഎസ് കരുത്തും പരമാവധി 6250 ആര്‍പിഎമ്മില്‍ 460 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ ഈ എന്‍‌ജിന് കഴിയും. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 3.8 സെക്കന്‍ഡ് മാത്രമാണ് ആവശ്യം. മണിക്കൂറില്‍ 323 കിലോമീറ്ററാണ് ഈ കാറിന്റെ പരമാവധി വേഗം.

പോര്‍ഷെ 911 കരേരയുമായി ഏറെ സാമ്യമുള്ള എക്സ്റ്റീരിയര്‍ ഡിസൈനാണ് ഈ ലിമിറ്റഡ് എഡിഷന്റേത്.
റിയര്‍ ബോഡി, ഫ്രണ്ട്‌റിയര്‍ അപ്രോണ്‍ എന്നിവയിലാണ് ഈ കാറിന് ഏറെ സാമ്യമുള്ളത്. 911 സീരീസില്‍ ഏറ്റവും ഭാരം കുറഞ്ഞ മോഡലാണ് ഈ റേസിങ് 911. ഭാരം കുറക്കുന്നതിനായി വാഹനത്തിന്റെ ബോണറ്റും വിങ്‌സും കാര്‍ബണ്‍ മെറ്റീരിയറിലും റൂഫ് മെഗ്‌നീഷ്യത്തിലുമാണ് നിര്‍മിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :