അഭിറാം മനോഹർ|
Last Modified ചൊവ്വ, 27 ഫെബ്രുവരി 2024 (17:13 IST)
വിദേശനാണയ വിനിമയചട്ട ലംഘനം നടത്തിയെന്ന് കാണിച്ച് ഇടപാടുകള്‍ നിര്ത്തുവെയ്ക്കാനുള്ള ആര്‍ബിഐ നിര്‍ദേശത്തീന് പിന്നാലെ പേടിഎം സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മ ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെച്ചു. നോണ്‍ എക്സിക്യൂട്ടീവ് ചയര്‍മാന്‍,ബോര്‍ഡ് മെമ്പര്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നാണ് വിജയ് ശര്‍മ പടിയിറങ്ങിയത്.
മാര്‍ച്ച് 15 മുതല്‍ പേടിഎം ബാങ്കിന്റെ സേവിംഗ്സ്/കറന്റ് അക്കൗണ്ടുകള്‍,വാലറ്റ്,ഫാസ്ടാഗ്,നാഷ്ണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നത് ആര്‍ബിഐ വിലക്കിയിരുന്നു. മുന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചെയര്മാന് ശ്രീനിവാസന് ശ്രീധര്‍,വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന് ദേബേന്ദ്രനാഥ് സാരംഗി,ബാങ്ക് ഓഫ് ബറോഡ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് കുമാര്‍ ഗാര്‍ഗ്,മുന്‍ ഐഎഎസ് ഓഫീസര്‍ രജനി സെഖ്രി സിബല്‍ എന്നിവരെ ഉള്‍പ്പെടുത്തി പിപിബിഎല്‍ ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചു.