സജിത്ത്|
Last Modified ശനി, 10 ജൂണ്‍ 2017 (09:36 IST)
സ്മാർട്ട് ഫോൺ വിപണിയിലെ ജനപ്രിയ ബ്രാൻഡ് വൺ പ്ലസിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിലേക്ക്. വരുന്ന ജൂൺ 22 നാണ്
വൺപ്ലസ് 5 എന്ന തകര്‍പ്പന്‍ മോഡല്‍ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 8 ജിബി റാമുമായി എത്തുന്ന ഈ ഹാൻഡ്സെറ്റിന് എത്രയായിരിക്കും വിലയെന്ന കാര്യം ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഏകദേശം 32,999 രൂപയോളമായിരിക്കും ഫോണിനെന്നാണ് വിവിധ വെബ്സൈറ്റുകളിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങൾ.
6ജിബി റാം/64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 8ജിബി റാം/128 ജിബി റാം എന്നീ രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്. ക്വാൽകം സ്നാപ്ഡ്രാഗൻ 835 പ്രോസസറാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതേ പ്രോസസറുമായി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും വൺപ്ലസ് 5 നുണ്ട്. ഷമോമി മി6, സോണി എക്സ്പീരിയ എക്സ് ഇസഡ് പ്രീമിയം എന്നീ ഫോണുകള്‍ വിപണിയിലെത്തും മുന്നേ തന്നെ ഇത് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണു ടെക് ലോകം പ്രതീക്ഷിക്കുന്നത്.