അതിർത്തിയിൽ പ്രശ്നം നിലനിൽക്കുമ്പോഴും ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളി ചൈന തന്നെ

വെബ്‌ദുനിയ ലേഖകൻ| Last Updated: ബുധന്‍, 24 ഫെബ്രുവരി 2021 (11:58 IST)
മുംബൈ: കിഴക്കൻ ലഡാക്കിൽ ഉൾപ്പടെ അതിർത്തി തർക്കം നിൽനിൽക്കുമ്പോഴും വീണ്ടും ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളിയായി ചൈന. കേന്ദ്ര വാണിജ്യമന്ത്രാലയത്തിൽനിന്നുമുള്ള ഏകദേശ കണക്കുപ്രകാരം 7,770 കോടി ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും ചൈനയും തമ്മിൽ 2020ൽ നടന്നത്. അതിർത്തി തർക്കം അതിരൂക്ഷമായി നിലനിന്ന കാലയളവിലാണ് ഇത്രയും വലിയ ഉഭയകക്ഷി വാണിജ്യം നടന്നത് എന്നത് ശ്രദ്ദേയമാണ്. വലിയ യന്ത്രഭാഗങ്ങളുടെ ഇറക്കുമതിയാണ് 2020ൽ പ്രധാനമായും നടന്നത് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം 2019ലെ കണക്ക് പരിശോധിയ്ക്കുമ്പോൾ 2020ൽ വലയ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. 8,550 കോടിയുടെ ഉഭയകക്ഷി വ്യാപാരമാന് 2019ൽ നടന്നത്. ഇതിൽ 5,870 കോടിയുടെ ഇടപാടുകളും ഇറക്കുമതിയായിരുന്നു എന്നതും പ്രധാനമാണ്. ഏകദേശം 780 കോടിയോളം 2019ൽനിന്നും 2020ലേയ്ക്ക് എത്തുമ്പോൾ കുറവ് വന്നിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :