ന്യൂഡല്‍ഹി|
VISHNU N L|
Last Modified ശനി, 29 ഓഗസ്റ്റ് 2015 (10:23 IST)
അസംസ്കൃത എണ്ണ, സ്വര്‍ണം എന്നിവയുടെ വിലയിടിയുന്നത് രാജ്യത്തെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് കൂടുതല്‍ പണം നീക്കിവെയ്ക്കാന്‍ സഹായിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു.
ഇറക്കുമതി ബില്ലില്‍ കാര്യമായ കുറവ് വരുന്നതിലൂടെയാണ് രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തിനുള്പ്പടെയുള്ള തുക കണ്ടെത്താന്‍ കഴിയുക. രാജ്യത്തിന് ആവശ്യമുള്ള അസംസ്കൃത എണ്ണയില്‍ 80ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. 2014-15 വര്‍ഷത്തില്‍ 12400 കോടി ഡോളറാണ് എണ്ണ ഇറക്കുമതിക്കായി രാജ്യം ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.