സുരക്ഷയിൽ വിട്ടുവീഴ്‌ച്ചയില്ല, എല്ലാ വാഹനങ്ങളിലും ആറ് എയർബാഗ് നൽകണമെന്ന് മന്ത്രി

അഭിറാം മനോഹർ| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (20:33 IST)
വാഹനങ്ങളിൽ ഉറപ്പാക്കുന്നതിനായി കാറുകളുടെ അടിസ്ഥാന വേരിയന്റുകളിൽ ഉൾപ്പടെ ആറ് എയര്‍ബാഗ് നല്‍കണമെന്ന നിര്‍ദേശവുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ട്വിറ്റർ പോസ്റ്റിലൂടെയാണ് ഗഡ്‌കരി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

വാഹനങ്ങളിലെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തുകൊണ്ടാണ് വാഹനങ്ങളുടെ എല്ലാ വേരിയന്റുകളിലും എയർബാഗ് നിർബന്ധമാക്കണമെന്ന് വാഹനനിർമാതാക്കളോട് അഭ്യർഥിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന കാറുകളിൽ രണ്ട് എയർബാഗ് നിർബന്ധമായി നൽകണമെന്നാണ് നിയമം. ഇത് നടപ്പാക്കാൻ ഏതാനും സമയം അനുവദിച്ചിട്ടുണ്ട്.

പല വിദേശ രാജ്യങ്ങളിലും സൈഡ് എയര്‍ബാഗ് വാഹനങ്ങളില്‍ നല്‍കുന്നില്ല. എന്നാല്‍, ഈ രാജ്യങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ ക്രാഷ് ടെസ്റ്റിന് വിധേയമാക്കാറുണ്ട്. ഇന്ത്യയിൽ വാഹനങ്ങൾക്ക് ക്രാഷ് ടെസ്റ്റ് സംവിധാനമില്ല. പുതിയ നിർദേശം പ്രാബല്യത്തിൽ വരുത്തിയാൽ വാഹനങ്ങളുടെ നിര്‍മാണ ചെലവില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ ഉടൻ തന്നെ അറിയിപ്പുണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :