Widgets Magazine Widgets Magazine

എസ്‌യുവി വിപണിയില്‍ ഹ്യൂണ്ടേയ്‌ ക്രേറ്റയ്ക്ക് ‘കിക്ക്’ നല്‍കാന്‍ “നിസാൻ കിക്സ്” !

തിങ്കള്‍, 9 ജനുവരി 2017 (14:20 IST)

Widgets Magazine
Nissan Kicks, Nissan Motor India, Creta, SUV എസ് യു വി, നിസാൻ കിക്സ്, നിസാൻ, ക്രേറ്റ, ഹ്യൂണ്ടേയ്‌

എസ് യു വി ശ്രേണിയില്‍ തരംഗമാകാന്‍ നിസാന്‍ എത്തുന്നു. ബ്രസീല്‍ വിപണിയിൽ വന്‍വിജയമായിരുന്ന കിക്സ് എന്ന ചെറു എസ് യു വിയുമായാണ് ഇന്ത്യയില്‍ എത്തുന്നത്. ഹ്യൂണ്ടേയ്‌യുടെ ജനപ്രിയ കോംപാക്റ്റ് എസ് യു വി ക്രേറ്റയുടെ വിപണി സ്വന്തം വരുതിയിലാക്കുകയെന്ന ലക്ഷ്യവുമായാണ് നിസാന്‍ എത്തുന്നത്. വാഹനം ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 
Nissan Kicks, Nissan Motor India, Creta, SUV എസ് യു വി, നിസാൻ കിക്സ്, നിസാൻ, ക്രേറ്റ, ഹ്യൂണ്ടേയ്‌
നിസാൻ സണ്ണി, നിസാൻ മൈക്ര തുടങ്ങിയ വാഹനങ്ങളിലെ വി പ്ലാറ്റ്ഫോമില്‍ തന്നെയാണ് കിക്സും നിർമിച്ചിരിക്കുന്നത്. 1.6 ലിറ്റർ പെട്രോൾ എന്‍‌ജിന്‍, 1.5 ലിറ്റർ ഡീസൽ എന്‍‌ജിന്‍ എന്നിങ്ങനെയാണ് വാഹനം എത്തുന്നത്. കൂടാതെ വാഹനത്തിന് ഓട്ടമാറ്റിക് വകഭേദവുമുണ്ടാകുമെന്നും സൂചനയുണ്ട്.  
 
Nissan Kicks, Nissan Motor India, Creta, SUV എസ് യു വി, നിസാൻ കിക്സ്, നിസാൻ, ക്രേറ്റ, ഹ്യൂണ്ടേയ്‌
ഹ്യുണ്ടായ് ക്രേറ്റ, റെനോ ഡസ്റ്റർ, മാരുതി എസ് ക്ലാസ് എന്നീ കോംപാക്റ്റ് എസ്‌യുവികളുമായായിരിക്കും കിക്സ് പ്രധാനമായും മത്സരിക്കാനെത്തുക. ആരംഭഘട്ടത്തില്‍ മെക്സിക്കോയിലും, ബ്രസിലിലുമാണ് കിക്സ് നിർമിക്കുന്നത്. പത്തു മുതൽ 15 ലക്ഷം രൂപ വരെയായിരിക്കും ഈ പുതിയ എസ്‌യുവിയുടെ വില എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ധനകാര്യം

news

തകര്‍പ്പന്‍ ഇന്റീരിയറും എക്സ്റ്റീരിയറുമായി നിസാൻ ടെറാനോ ഫേസ്‌ലിഫ്റ്റ് !

1.6ലിറ്റർ പെട്രോൾ എൻജിൻ, 1.5ലിറ്റർ ഡീസൽ എൻജിൻ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് നിലവില്‍ ...

news

അത്യുഗ്രൻ ഫീച്ചറുകളും അതിശയിപ്പിക്കുന്ന വിലയുമായി നോക്കിയ 6 പുറത്തിറങ്ങി !

അലുമിനിയം മെറ്റൽ ബോഡി, 5.5 ഇഞ്ച് ഡിസ്പ്ലെ, 2.5ഡി ഗൊറില്ല ഗ്ലാസ്, ക്വാല്‍കം സ്നാപ്ഡ്രാഗൻ ...

news

ബാങ്കുകൾ തീരുമാനം മാറ്റി; പെട്രോൾ പമ്പുകളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കും

പെട്രോൾ പമ്പുകളിലെ കാർഡ് വഴിയുള്ള ഇടപാടുകൾക്ക് ഒരു ശതമാനം ഫീസ് ഈടാക്കാനുള്ള തീരുമാനം ...

news

ഇന്ത്യന്‍ ബ്രാന്‍ഡുകളെ ആര്‍ക്കും വേണ്ട; സ്‌മാര്‍ട് ഫോണ്‍ വിപണിയില്‍ ചൈനയുടെ മുന്നേറ്റം - തകര്‍ന്നടിഞ്ഞ് സാംസാങ്

ഇന്ത്യന്‍ ബ്രാന്‍‌ഡുകളെ പിന്തള്ളി ചൈനീസ് ബ്രാൻഡുകൾ ഇന്ത്യയില്‍ വന്‍ നേട്ടം ...

Widgets Magazine Widgets Magazine