നിസ്സാൻ മാഗ്നൈറ്റ് നവംബർ 26ന് ഇന്ത്യൻ വിപണിയിലേയ്ക്ക് എന്ന് റിപ്പോർട്ടുകൾ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2020 (13:16 IST)
നിസാന്റെ ഇന്ത്യയിലെ ആദ്യ കോംപാക്ട് എസ്‌യുവി മാഗ്നൈറ്റ് നവംബർ 26ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേയ്ക്കും എന്ന് റിപ്പോർട്ടുകൾ. ഷോറൂമുകളിൽ വാഹനത്തിനായുള്ള അനൗദ്യോഗിക ബുക്കിങ് ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 11,000 രൂപ മുതല്‍ 25,000 രൂപവരെയാണ് ബുക്കിങ് ചാര്‍ജായി ഈടാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കോം‌‌പാക്ട് എസ്‌യുവിയായാണ് വാഹനം എത്തുക എന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

5.50 ലക്ഷം രൂപ മുതല്‍ 9.55 ലക്ഷം രൂപ വരെയാണ് നിസ്സാൻ മാഗ്നൈറ്റിന് പ്രതീക്ഷിയ്ക്കപ്പെടുന്ന, XE, XL, XV, XV പ്രീമിയം എന്നിങ്ങനെ നാല് വേരിയന്റുകളില്‍ പത്ത് പതിപ്പുകളായാണ് മഗ്നൈറ്റ് എത്തുക എന്നാണ് വിവരം. കഴ്ചയിൽ കരുത്ത് തോന്നുന്ന ഡിസൈനാണ് മാഗ്നൈറ്റിന് നൽകിയിരിയ്ക്കുന്നത്. വലിയ ഗ്രില്ലിന്റെ ഡിസൈനാണ് ഇതിൽ ഏറ്റവും പ്രധാനം, വശങ്ങളിലും ഈ കരുത്തൻ ഡിസൈൻ ശൈലി വ്യക്തമാണ്. റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം ഒരുക്കുന്നത്.

നാലുമീറ്ററിൽ താഴെ വലിപ്പമുള്ള വാഹനം റെനോ ട്രൈബർ ഒരുക്കിയിരിയ്ക്കുന്ന സിഎംഎഫ്എ പ്ലാറ്റ്ഫോമിലാണ് ഒരുക്കിയിരിയ്ക്കുന്നത്. റെനോ ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ആയിരിയ്ക്കും വാഹനത്തിന് കരുത്തുപകരുക. 95 എച്ച്‌പി കരുത്ത് ഉത്പാദിപ്പിയ്ക്കാൻ ഈ എഞ്ചിനാകും മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസ, ഹ്യൂണ്ടായ്‌യുടെ വെന്യു, മഹീന്ദ്രയുടെ എക്സ്‌യുവി 300 എന്നിവയായിരിക്കും നിസാൻ മാഗ്നൈറ്റിന്റെ പ്രധാന എതിരാളികൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :