Last Updated:
ചൊവ്വ, 22 ജനുവരി 2019 (18:43 IST)
ഹ്യുണ്ടായിയുടെ ക്രെറ്റക്ക് കടുത്ത മത്സരം തീർക്കാനായി നിസാൻ കിക്ക്സ് തയ്യാറായിക്കഴിഞ്ഞു. 9.55 ലക്ഷമാണ് നിസാന്റെ പ്രാരംഭ പെട്രോൾ മോഡലിന്റെ വില. XV പ്രീമിയം പ്ലസ് എന്ന ഉയർന്ന പതിപ്പിന് 14.65 ലക്ഷമാണ് എക്സ് ഷോറൂം പ്രൈസ്. ഫെബ്രുവരിയോടുകൂടി നിസാൻ കിക്ക്സ് നിരത്തുകളിൽ എത്തിത്തുടങ്ങും എന്ന് നിസാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
കരുത്തൻ ലുക്കിലാണ് നിസാൻ കിക്ക്സിനെ ഒരുക്കിയിരിക്കുന്നത്. ഗ്രാവിറ്റി ഫിലികെനര്‍ജി അബ്സോര്‍പ്ഷന്‍ സംവിധാനത്തിലാണ് വാഹനത്തിന്റെ ബോഡി ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് ആഘാതങ്ങളെ ചെറുക്കാൻ പ്രാപ്തമാണ് എന്നുമാത്രമല്ല ഇന്ത്യൻ സാഹചര്യങ്ങളിൽ ഇത് മികച്ച സുരക്ഷയും നൽകും.
വി-മോഷന്‍ ഗ്രില്ലുകളും, സ്വെപ്റ്റ്ബാക്ക് ശൈലിയുള്ള വലിയ ഹെഡ്ലാമ്പുകളും വാഹനത്തിന് കരുത്തുറ്റ രൂപഘടന നൽകുന്നതിൽ പ്രധാന ഘടകങ്ങളാണ്. വലിയ ടെയില്‍ലാമ്പുകളും. ഉയർന്ന വിന്‍ഡ്ഷീൽഡും വാഹനത്തിന്റെ കരുത്തൻ ശൈലിയോട് ചേർന്നു നിൽക്കുന്നതുതന്നെ.
ഓട്ടോമറ്റിക് ക്ലൈമറ്റ് കൺട്രോൽ സിസ്റ്റം, സ്മാർട്ഫോൺ ഇന്റഗ്രേഷൻ, സറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം, എന്നീ അത്യാധുനിക സൌകര്യങ്ങൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. XL, XV, XV പ്രീമിയം, XV പ്രീമിയം പ്ലസ് എന്നിങ്ങനെ നാല് വകഭേതങ്ങാളായാണ് വാഹനം വിപണിയിൽ എത്തുക.
108 ബി എച്ച് പി കരുത്തും 240 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.6 ലിറ്റർ ഡീസൽ കെ9കെ ടർബോ ഡീസൽ, 104 ബി എച്ച് പി കരുത്തും 145 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എന്നീ രണ്ട് എഞ്ചിൻ വേരിയന്റുകളിലാണ് വാഹനം ഇന്ത്യൻ വിപണിയിൽ ലഭ്യമാകുക. പെട്രോള്‍ പതിപ്പില്‍ ഫൈവ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഡീസല്‍ പതിപ്പില്‍ സിക്സ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമാണ് ഒരുക്കിയിരിക്കുന്നത്.