ഇറാഖ് സംഘർഷം; എണ്ണവില കുതിച്ചുയരുന്നു

 ന്യൂയോർക്ക് , ക്രൂഡ് ഓയില്‍ , എണ്ണവില , ആഭ്യന്തര കലാപം
ന്യൂയോർക്ക്:| jibin| Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (16:02 IST)
ആഭ്യന്തര കലാപം തുടരുന്ന ഇറാഖിലെ സാഹചര്യം കൂടുതല്‍ വഷളാ‍യതോടെ
അന്താരാഷ്ട്ര വിപണിയിൽ കുതിച്ചുയരുന്നു. ബാരലിന് 107 ഡോളറാണ് ഇപ്പോഴത്തെ വില.

ന്യൂയോർക്ക് മെർക്കന്റൈൽ എക്‌സ്ചേഞ്ചിൽ യുഎസ് ക്രൂഡ് ഓയിലിന്റെ വില ഒന്‍പതു
മാസത്തെ ഏറ്റവും ഉയർന്ന നിലയിലായി. ലണ്ടനിൽ ബ്രെൻഡ് ക്രൂഡ് ഓയിലിന്റെ വില 63 സെന്റ് 113.09 ഡോളറാണ്.

രാജ്യത്തെ പ്രധാന ക്രൂഡ് ഓയിലിന്റെ കേന്ദ്രമായ മൊസൂൾ തീവ്രവാദികളുടെ കൈയിലാണ്. ഇതിനാല്‍ ആഗോള തലത്തിലുള്ള എണ്ണയുടെ ആവശ്യം കൂടുകയും എണ്ണവില കുതിച്ചു കയറായൻ ഇടയാവുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :