മാരുതി ആള്‍ട്ടോയ്ക്ക് ശക്തനായ എതിരാളി; ടാറ്റ 'നാനോ പെലിക്കൺ' വിപണിയിലേക്ക്

പുതിയ ഹാച്ച്ബാക്കുമായി ടാറ്റ മോട്ടോഴ്സ് വിപണിയിലേക്ക്.

tata motors, nano pelican, nano, maruti alto ടാറ്റ മോട്ടോഴ്സ്, നാനോ പെലിക്കൺ, നാനോ, മാരുതി ആള്‍ട്ടോ
സജിത്ത്| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (16:13 IST)
പുതിയ ഹാച്ച്ബാക്കുമായി ടാറ്റ മോട്ടോഴ്സ് വിപണിയിലേക്ക്. 'നാനോ പെലിക്കൺ' എന്ന പേരിലാണ് പുതിയ വാഹനം വിപണിയിലെത്തുന്നത്. വിപണി കീ‍ഴടക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടത്തിലാണ് ഇപ്പോള്‍ നാനോ പെലിക്കൺ. ഈ വര്‍ഷം അവസാ‍നമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യമോ വാഹനം വിപണിയിലെത്തുമെന്നാണ് പുറത്തു വരുന്ന സൂചന. വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനിയിതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പുതുമയേറിയ ഹെഡ്‌ലാമ്പാണ് നാനോ പെലിക്കണിൽ ഉപയോഗിച്ചിട്ടുള്ളതെന്ന് പുറത്തു വരുന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാകും. മുന്നിലും പിന്നിലുമുള്ള ബംബറിലും ബോണറ്റിലും മാറ്റങ്ങൾ കൊണ്ടു വരാനും കമ്പനി ശ്രമിച്ചിട്ടുണ്ടെന്ന കാര്യവും വ്യക്തമാണ്. കൂടാതെ വീലുകള്‍ 13 ഇഞ്ചായി ഉയര്‍ത്തിയിട്ടുമുണ്ട്. വലുപ്പമേറിയ രണ്ട് എഞ്ചിനുകളാണ് ഈ ഹാച്ച്ബാക്കിൽ ഉപയോഗിച്ചിരിക്കുന്നത്. മാനുവൽ ട്രാൻസ്മിഷനും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉൾപ്പെടുത്തുന്നതായിരിക്കും ഈ രണ്ട് എഞ്ചിനുകളുമെന്നാണ് വിവരം.

മനോഹരമായ ഇന്റീരിയറുമായാണ് വാഹനം എത്തുന്നത്. പുതുക്കിയ ഡാഷ്ബോർഡാണ് പ്രധാന സവിശേഷത. മുൻ മോഡലുകളിൽ നിന്നും വ്യത്യസ്ഥമായി ഡ്രൈവറിന് നേരെ മുന്നിലായാണ് പെലിക്കണിൽ സ്പീഡോമീറ്റർ നൽകിയിട്ടുള്ളതെന്നതും പ്രധാന സവിശേഷതയാണ്. കൂടാതെ സെൻട്രൽ കൺസോളിൽ പുതിയ ഏസി വെന്റുകളും ഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ടിയാഗോയിലുള്ള ഹർമാൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാബ്രിക് അപ്ഹോൾസ്ട്രെയാണ് പെലിക്കണിന്റെ മറ്റൊരു പ്രത്യേകത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :