സജിത്ത്|
Last Modified ശനി, 17 ഡിസംബര്‍ 2016 (10:11 IST)
മൂന്ന് തകര്‍പ്പന്‍ ബൈക്കുകളുമായി ബെനലി ഇന്ത്യന്‍ നിരത്തിലേക്കെത്തുന്നു. കഴിഞ്ഞ ഡല്‍ഹി ഓട്ടോഎക്സോപയിലാണ് ടിആർകെ 502, ലിയോൺസിനോ സ്ക്രാംബ്ലർ എന്നീ മോഡലുകളുടെ പ്രദർശനം ബനേലി നടത്തിയിരുന്നത്. ഇതുകൂടാതെയാണ് കമ്പനി ഇന്ത്യയിലെത്തിക്കാൻ ഒരുങ്ങുന്ന 750സിസി, 900സിസി, 1200സിസി എന്നീ കരുത്തുറ്റ മൂന്ന് ബൈക്കുകളുടെ ചിത്രങ്ങള്‍ ഇന്റർനെറ്റിൽ പ്രചരിച്ചുവരുന്നത്. ഇതിനകം തന്നെ കമ്പനി ഇവയുടെ നിർമാണമാരംഭിച്ചിട്ടുണ്ടെന്ന് ഡിസൈനിൽ നിന്നുതന്നെ വ്യക്തമാണ്.
പൊലീസ് ക്രൂസറിന്റെ രൂപഭാവത്തിലുള്ള ടൂറിംഗ് മോഡലാണ് 1200സിസി ബൈക്ക്. 1200സിസി ഇൻ-ലൈൻ ത്രീസിലിണ്ടർ എൻജിനാണ് ഈ ബൈക്കിനു കരുത്തേകുന്നത്. അതേസമയം വളരെ കുറഞ്ഞചിലവിൽ നിർമാണം നടത്തുന്നതായി തോന്നിയിട്ടുള്ള ഒരു മോഡലാണ് 900സിസി ബൈക്ക്. ടിഎൻടി 899 ബൈക്കില്‍ ഉപയോഗിച്ചിട്ടുള്ള 898സിസി എൻജിന്റെ പുതിയ പതിപ്പാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ ടിഎൻടി300-നോട് സാമ്യമുള്ള ഡിസൈനാണ് ഈ ബൈക്കിനുള്ളത്.
നേക്കഡ് ഡിസൈൻ, വണ്ണംകൂടി എക്സോസ്റ്റ്, അപ്-സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ എന്നിങ്ങനെയുള്ള പ്രത്യേകതകളുമായാണ് 900സിസി ബൈക്ക് എത്തുകയെന്നാണ് സൂചന. ഡുക്കാട്ടി ബൈക്കിന്റെ 750സിസി വേരയന്റുമായി ചെറിയൊരു സാമ്യത ഈ ബൈക്കിനുണ്ട്. ബനലി ടിആർകെ 502 മോഡലിലുള്ള അതേ എൻജിനാണ് ഈ ബൈക്കിനും കരുത്തേകുകയെന്നാണ് വിവരം. ഈ കരുത്തേറിയ മൂന്ന് ബൈക്കുകളേയും ഉടന്‍ തന്നെ വിപണിയിൽ എത്തിക്കുമെന്നുള്ള സൂചനയാണ് കമ്പനി നൽകുന്നത്.