മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബിലേക്ക്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (15:26 IST)
റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാനും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബിലേക്ക്. ബ്ലൂംബർഗ് ബില്യണയർ ഇൻഡക്‌സ് പുറത്തുവിട്ട കണക്കുപ്രകാരം 92.6 ബില്യൺ(6,76,725 കോടി രൂപ) ഡോളറാണ് മുകേഷിന്റെ ആസ്‌‌തി.

2021ൽ മാത്രം 15 ബില്യൺ ഡോളറിന്റെ വർധനവാണ് മുകേഷ് അംബാനിയുടെ ആസ്‌തിയിൽ ഉണ്ടായത്.ലോക കോടീശ്വരപട്ടികയിൽ നിലവിൽ 12-ാംസ്ഥാനമാണ് അംബാനിക്കുള്ളത്. ജെഫ് ബെസോസ്, ഇലോൺ മസ്‌ക്, ബെർനാർഡ് ആർനോൾട്, ബിൽ ഗേറ്റ്‌സ് തുടങ്ങിയവരാണ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലുള്ളത്.

ജിയോ ഫോൺ നെക്‌സ്റ്റ് സെപ്‌റ്റംബർ 10ന് പുറത്തിറങ്ങാനിരിക്കെ വലിയ കുതിപ്പാണ് റിലയൻസിന്റെ ഓഹരിവിലയിൽ ഉണ്ടായത്. എനർജി മേഖലയിലേക്കുള്ള ചുവടുവെയ്‌പ്പിന്റെ ഭാഗമായി ആഗോളതലത്തിൽ ഏറ്റെടുക്കലുകൾ നടത്തിയതും കമ്പനിക്ക് നേട്ടമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :