കോടീശ്വരന്‍‌മാരുടെ ഇന്ത്യ

ന്യൂഡല്‍ഹി| VISHNU.NL| Last Updated: വ്യാഴം, 7 ഓഗസ്റ്റ് 2014 (12:18 IST)
അച്ചടിച്ച പുസ്തകത്താളില്‍ നമ്മള്‍ പഠിച്ച ഇന്ത്യയല്ല ഇപ്പോഴത്തേ എന്നതിന് കണക്കുകള്‍ പുറത്തു വന്നിരിക്കുന്നു. കാരണം ഇന്ത്യയിലെ 14,800 പേര്‍ അതിസമ്പന്നരാണത്രെ.
ഇത്രയും പണക്കാര്‍ക്ക് 60 കോടി രൂപയിലേറെ (ഒരു കോടി ഡോളര്‍) ആസ്തിയുണ്ടെന്നാണ്
'സൂവേള്‍ഡ് വെല്‍ത്ത് എന്ന ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതില്‍ 2700 പേരുള്ള മുംബൈ അതിസമ്പന്നരുടെ എണ്ണത്തില്‍ ലോകത്തെ ആദ്യ ഇരുപത്തിയഞ്ചിലുണ്ട്. 10 ലക്ഷത്തിലേറെ ഡോളര്‍ (ആറു കോടി രൂപ) ആസ്തിയുള്ളവരുടെ എണ്ണത്തില്‍ ഇന്ത്യ പത്താം സ്ഥാനത്താണ് - 2,26,800 പേരാണു പട്ടികയില്‍.

അതേ സമയം 15,400 അതിസമ്പന്നരുള്ള ഹോങ്കോങ് നഗരമാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. 10 ലക്ഷം ഡോളര്‍ (ആറു കോടി രൂപ) ആസ്തിയുള്ള ഒരു കോടി 30 ലക്ഷത്തിലേറെ ആളുകള്‍ ലോകത്തുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ, 10 ലക്ഷത്തിലേറെ ഡോളര്‍ ആസ്തിയുള്ളവരുടെ എണ്ണം 58% വര്‍ധിച്ചിട്ടുണ്ട്. ഒരു കോടിയിലേറെ ഡോളര്‍ ആസ്തിയുള്ളവരുടെ എണ്ണത്തില്‍ വര്‍ധന 71 ശതമാനമാണ്.

4.95 ലക്ഷം പേരാണ് 60 കോടി രൂപയിലേറെ ആസ്തിയുള്ളവര്‍. അമേരിക്കയിലാണ് ഇക്കൂട്ടര്‍ ഏറ്റവുമേറെ - 1,83,500 പേര്‍. ചൈനയില്‍ 26,600 പേരും ജര്‍മനിയില്‍ 25,400 പേരുമുണ്ട്. ബ്രിട്ടനില്‍ 21,700, ജപ്പാനില്‍ 21,000, സ്വിറ്റ്സര്‍ലാന്‍ഡില്‍ 18,300, ഹോങ്കോങ്ങില്‍ 15,400, റഷ്യയില്‍ 11,700, ബ്രസീലില്‍ 10,300 എന്നിങ്ങനെയാണ് അതിസമ്പന്നരുടെ എണ്ണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :