ഇനി ഏതു സംസ്ഥാനത്തേക്ക് മാറിയാലും നമ്പര്‍ മാറേണ്ട

ന്യൂഡല്‍ഹി| Last Updated: വ്യാഴം, 26 ഫെബ്രുവരി 2015 (09:51 IST)
ഇനി ഏത് സംസ്ഥാനത്തേക്ക് മാറിയാലും നിലവിലെ മൊബൈല്‍ നമ്പര്‍ മാറ്റേണ്ടതില്ല. മെയ് 3 മുതല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൌകര്യം
രാജ്യവ്യാപകമാണ്. പോര്‍ട്ടബിലിറ്റി വ്യവസ്ഥകളിലെ ആറാമത്തെ ഭേദഗതിയിലൂടെയാണു ട്രായി രാജ്യവ്യാപകമായി പോര്‍ട്ടബിലിറ്റി സൌകര്യം ലാഭ്യമാകുന്നത്.

നിലവില്‍
അതതു ടെലികോം സര്‍ക്കിളുകളില്‍ (കേരള സര്‍ക്കിളിന്റെ പരിധി സംസ്ഥാനം തന്നെയാണ്) മാത്രമാണ് പോര്‍ട്ടബിലിറ്റി സൌകര്യമുള്ളത്.
2010-11 ലാണ് അതതു ടെലികോം സര്‍ക്കിളുകളില്‍ ഈ സൌകര്യം അനുവദിച്ചിരുന്നത്.
ഇതിനകം 15 കോടിയോളം പേര്‍ ഈ സൌകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :