ഇന്ത്യയിൽ മൊബൈൽ ഫോൺ ഉപഭോക്താക്കൾ വര്‍ദ്ധിക്കുന്നു

 മൊബൈൽ ഫോൺ , ഇന്ത്യ , അമേരിക്ക , സ്‌മാർട് ഫോൺ
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 19 മാര്‍ച്ച് 2015 (10:25 IST)
ഇന്ത്യയില്‍ കണക്ഷനുള്ളവരുടെ എണ്ണം 95.5 കോടിയായി. 30 കോടി ഇന്റർനെറ്റ് കണക്ഷനുകളും രാജ്യത്തുണ്ട്. സ്‌മാർട് ഫോൺ ഉപഭോക്താക്കളുടെ എണ്ണത്തിൽ അമേരിക്കയ്‌ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുമാണെന്നും കേന്ദ്ര ടെലകോം മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി.

120 കോടി ജനങ്ങളിൽ നിന്നാണ് 95.5 കോടിപ്പേര്‍ മൊബൈൽ ഫോൺ കണക്ഷന്‍ ഉപയോഗിക്കുന്നത്. അമേരിക്കയിലെ ഇന്റർനെറ്റ് കണക്ഷനുകളേക്കാൾ കൂടുതലാണ് ഇന്ത്യയിലേത് ചൈന മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കഴിഞ്ഞമാസം എല്ലാ സേവനദാതാക്കളും കൂടി 95.54 ലക്ഷം പേരെ പുതുതായി ചേർത്തു.

സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് ഒഫ് ഇന്ത്യയുടെ കഴിഞ്ഞമാസം വരെയുള്ള കണക്കുകൾ അനുസരിച്ച്
ഇന്ത്യയിൽ 69.70 കോടി മൊബൈൽ ഫോൺ കണക്ഷനുകളാണുള്ളത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :