ന്യൂയോര്‍ക്|
jibin|
Last Modified ബുധന്‍, 12 നവംബര്‍ 2014 (11:00 IST)
ഇന്ത്യന്‍ വിപണികളില്‍ മൊബൈല്‍ ഫോണ്‍ വിപ്ലവം സൃഷ്ടിച്ച നോകിയ മൊബൈലിന് ഇനി പുതിയമുഖം. നോകിയയുടെ പേര് മാറ്റി മൈക്രോസോഫ്റ്റിന്റെ
ആദ്യ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങിയതോടെയാണ് ചരിത്രം മാറി മറിഞ്ഞത്.
മുന്നിലും പിന്നിലും അഞ്ച് മെഗാപിക്സല്‍ സൗകര്യമുള്ള ലൂമിയ 535 എന്ന ഫോണ്‍ വിപണിയിലെത്തിച്ച് പുതിയ മാറ്റത്തിന് തുടക്കം കുറിക്കാനാണ് ഒരുങ്ങുന്നത്. ഇന്ത്യന്‍ വിപണികളില്‍ 8400 രൂപയാണ് ഈ ഫോണിന്.
ഒന്നും രണ്ടും സിംകാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ലൂമിയ 535 ഫോണിന് അഞ്ച് ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ളേയും, മൈക്രോസോഫ്റ്റിന്റെ ലോഗോയും പതിച്ചിട്ടുണ്ട്. ഫോണ്‍ ഈ മാസം തന്നെ വിപണിയില്‍ ലഭ്യമാക്കുമെന്ന് മൈക്രോസോഫ്റ്റ് ബ്ളോഗിലൂടെ വ്യക്തമാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.