സ്മാർട്ട് ടിവികൾക്ക് വില കുറച്ച് ഷവോമി, വില ഇനിയും കുറച്ചേക്കും !

സുമീഷ് ടി ഉണ്ണീൻ| Last Modified വ്യാഴം, 3 ജനുവരി 2019 (17:27 IST)
രാജ്യത്ത് ഏറെ പ്രചാരം നേടിയ എം ഐ സ്മാർട്ട് ടി വികൾക്ക് ഷവോമി വില കുറച്ചു. കേന്ദ്ര സർക്കാർ ജി എസ് ടി നിരക്കിൽ കുറവ് വരുത്തിയതോടെയാണ് സ്മാർട്ട് ടി വികൾക്ക് 2000 രൂപയോളം വില കുറക്കാൻ ഷവോമി തയ്യാറായത്. രാജ്യത്തെ ഓൺലൈൻ ഓഫ്‌ലൈൻ വിപണികളിലൂടെ എം ഐ ടി വികൾ വലിയ രീതിയിലാണ് വിറ്റഴിക്കപ്പെടുന്ന. വില കുറച്ചതോടെ വിൽപ്പനയിൽ വർധനവുണ്ടാകും എന്നാണ് ഷവോമി കണക്കുകൂട്ടുന്നത്.

എംഐ 4സി പ്രോ 32 ഇഞ്ച്, എം ഐ 4എ 32 ഇഞ്ച്. എന്നീ മോഡലുകളുടെ വിലയിലാണ് ഷവോമി കുറവ് വരുത്തിയിരിക്കുന്നത്. എം ഐ 4 എ
12,499 രൂപക്കും, എം ഐ 4സി പ്രോ 13,999 രൂപക്കുമാണ് ഇപ്പോൾ വിൽപ്പന നടത്തുന്നത്. ടെലിവിഷനുകളെ നേരത്തെ 28 ശതമാനം നികുതി സ്ലാബിലാണ് ഉൾപ്പെടുത്തിയിരുന്നത്. കേന്ദ്ര സർക്കാർ ഇത് 18 ശതമാനമായി കുറക്കുകയായിരുന്നു.

ഇതോടെ ടി വികൾക്ക് ഷവോമി വിലക്കുരവ് പ്രഖ്യാപിച്ചു. നിലവിൽ 20 ശതമാനം ഇറക്കുമതി തീരുവ നൽകിയാണ് ഷവോമി സ്മാർട്ട് ടിവികൾ ഇന്ത്യയിലെത്തിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ടിവികൾ നിർമ്മിച്ച്
വിൽ‌പ്പന നടത്താൻ ഷവോമി തയ്യാറെടുക്കുകയാണ്. ഇതോടെ എം ഐ സ്മാർട്ട് ടിവികളുടെ വില ഇനിയും കുറഞ്ഞേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :