ബിഎസ് 6 എഞ്ചിനുമായി ഇഗ്നിസിന്റെ ഫെയ്സ്‌ലിഫ്റ്റ് പതിപ്പ്, വില 4.89 ലക്ഷം മുതൽ

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 19 ഫെബ്രുവരി 2020 (12:48 IST)
മാരുതി സുസൂക്കിയുടെ സ്പോർട്ടീവ് ഹാച്ച്ബാക്കായ ഇഗ്നിസിന് ബിഎസ് 6 എഞ്ചിൻ നൽകി കമ്പനി. വാവനത്തിന്റെ പുതിയ ഫെയ്സ്‌ലിഫ്റ്റ് പതിപ്പിനെ മാരുതി സുസൂക്കി ഓട്ടോ എക്സ്‌പോയിൽ അവതരിപ്പിച്ചു. 4.89 ലക്ഷം മുതൽ 7.19 ലക്ഷം വരെയാണ് വാഹനത്തിന് ഇന്ത്യൻ വിപണിയിലെ വില എക്സ്‌ ഷോറൂം വില.


കൂടുതൽ സ്പോർട്ടീവ് ആയിട്ടാണ് ഇഗ്നിസ് ഫെയ്സ്‌ലിഫ്റ്റ് എത്തിയിരിയ്ക്കുന്നത്. മുന്നിലെ ബംബറിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഗ്രില്ലുകളിൽ ക്രോമിയം ഫിനിഷാണ് മറ്റൊരു മാറ്റം. സ്കിഡ് പ്ലേറ്റുകളിലും മാറ്റം വരുത്തിയിരിയ്ക്കുന്നു. എന്നാൽ പിൻ ഭാഗത്തിന് പഴയ ഡിസൈൻ തന്നെയാണ് നൽകിയിരിയ്ക്കുന്നത്. വാഹനത്തിന്റെ ഇന്റീരിയറും മുൻ വേരിയന്റുകൾക്ക് സമാനം തന്നെ.

പെട്രോൾ എഞ്ചിനിൽ മാത്രമാണ് ഇഗ്നിസ് ഫെയ്സ്‌ലിഫ്റ്റ് പതിപ്പ് ലഭ്യമാവുക. 82 ബിഎച്ച്‌പി കരുത്തും 112 എൻഎം ടോർക്കും പരമാവധി സൃഷ്ടിയ്ക്കാനാകുന്ന 1.2 ലിറ്റർ ഫോർ സിലിണ്ടർ വിവിടി പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുക. സ്വിഫ്‌ടിലും ബലേനോയിലും ഉപയോഗിച്ചിരിയ്ക്കുന്ന അതേ എഞ്ചിൻ തന്നെയാണിത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സിലാണ് വാഹനം ലഭിയ്ക്കുക. ഓട്ടോമറ്റിക് ട്രാൻസ്മിഷനും ഓപ്ഷണലായി ലഭിയ്ക്കും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :