ലണ്ടന്‍|
VISHNU.NL|
Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (09:35 IST)
പഴങ്ങളുടെ രാജാവ് അല്‍ഫോന്‍സ മാമ്പഴത്തിന്റെ ഇറക്കുമതി നിരോധിച്ചു കൊണ്ടുള്ള യൂറോപ്യന്‍യൂണിയന്റെ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു. മാമ്പഴത്തോടൊപ്പം ഇന്ത്യയില്‍ നിന്നുള്ള ചിലയിനം
പച്ചക്കറികളും നിരോധിച്ചവയില്‍ പെടുന്നു.
ഇടക്കുമതി ചെയ്യുന്ന പഴങ്ങളിലും പച്ചക്കറികളിലും യൂറൊപ്പിന്റെ കാര്‍ഷിക മേഖലയ്ക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ള കീടങ്ങള്‍ കണ്ടെത്തിയതിനാലണ് നിരോധനം. മാമ്പഴം, മുട്ടപ്പഴം, പാവയ്ക്ക, പടവലങ്ങ തുടങ്ങിയവ ഇറക്കുമതി നിരോധനത്തില്‍പ്പെടുന്നു. ഇന്ത്യയില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന പച്ചക്കറി, പഴവര്‍ഗങ്ങളുടെ അഞ്ചുശതമാനത്തിനാണ് നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള പഴവര്‍ഗങ്ങളിലും പച്ചക്കറികളിലും കീടങ്ങള്‍ കണ്ടെത്തിയെന്നു പറഞ്ഞ് യൂണിയന് ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞവര്‍ഷം ഇറക്കുമതി ചെയ്ത 207 പഴവര്‍ഗങ്ങളിലും പച്ചക്കറികളിലും പഴം ഈച്ചയും മറ്റ് കീടങ്ങളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ബ്രിട്ടന് മാത്രം ഒരുവര്‍ഷം 1.6 കോടി മാമ്പഴം ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. 60 കോടി പൗണ്ട്വിറ്റുവരവാണ് ഈവിപണിയിലുള്ളത്. അതിനാല്‍ നിരോധനം ഇന്ത്യന്‍ കാര്‍ഷിക, ബിസിനസ് മേഖലകളില്‍ കോടികളുടെ നഷ്ടം വരുത്തിവയ്ക്കും.