‘സെഞ്ചൂറൊ മിഴ്സ്യ’ പതിപ്പുമായി മഹീന്ദ്ര ടു വീലേഴ്സ് വിപണിയിലേക്ക്

മഹീന്ദ്ര ടു വീലേഴ്സിന്റെ മോട്ടോർ സൈക്കിളായ ‘സെഞ്ചൂറൊ’യുടെ പ്രത്യേക പതിപ്പ് ‘സെഞ്ചൂറൊ മിഴ്സ്യ’ വിപണിയിലേക്കെത്തുന്നു.

സജിത്ത്| Last Modified ഞായര്‍, 25 സെപ്‌റ്റംബര്‍ 2016 (11:09 IST)
മഹീന്ദ്ര ടു വീലേഴ്സിന്റെ മോട്ടോർ സൈക്കിളായ ‘സെഞ്ചൂറൊ’യുടെ പ്രത്യേക പതിപ്പ് ‘സെഞ്ചൂറൊ മിഴ്സ്യ’ വിപണിയിലേക്കെത്തുന്നു. ഒക്ടോബർ ഏഴിനാവും പുതിയ പതിപ്പ് വിപണിയിലെത്തുക. സാധാരണ ‘സെഞ്ചൂറോ’യിലെ സൗകര്യങ്ങളെല്ലാം ‘മിഴ്സ്യ’ പ്രത്യേക പതിപ്പിലും മഹീന്ദ്ര നിലനിർത്തിയിട്ടുണ്ട്.



വ്യാജതാക്കോൽ ഉപയോഗിച്ചുള്ള ‘കടന്നുകയറ്റം’ ശ്രദ്ധയിൽപെട്ടാൽ എൻജിൻ പ്രവർത്തനരഹിതമാക്കുന്ന തരത്തിലുള്ള ആന്റി തെഫ്റ്റ് മെക്കാനിസവും ഈ പുതിയ പതിപ്പിലുണ്ട്. ബൈക്കിന്റെ എൻജിൻ പ്രവർത്തിക്കാത്ത സമയങ്ങളില്‍ ഇഗ്നീഷൻ കീ ഉപയോഗിച്ചു ഹെഡ്ലാംപുകൾ ഓൺ ചെയ്യാനുള്ള സൗകര്യവും ഇതില്‍ ലഭ്യമാണ്.

106.7 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് മൈക്രോ ചിപ് ഇഗ്നൈറ്റഡ് ഫൈവ് കർവ്(എം സി ഐ — 5) എൻജിനാണ് ബൈക്കിനു കരുത്തേകുന്നത്. നാലു സ്പീഡ് ഗീയർ ബോക്സ് ട്രാൻസ്മിഷനാണ് ബൈക്കിനുള്ളത്. 7,500 ആർ പി എമ്മിൽ പരമാവധി 8.4 ബി എച്ച് പിയാണ് ഈ എൻജിൻ സൃഷ്ടിക്കുന്ന കരുത്ത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :