വിപണി കീഴടക്കാന്‍ മൂന്ന് ലൂമിയകള്‍ വരുന്നു

ന്യൂയോര്‍ക്ക്| Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (13:23 IST)
വിപണി കീഴടക്കാന്‍ മൂന്ന് മോഡലുകള്‍ കൂടി വരുന്നു. രാജ്യാന്തര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് മേളയില്‍ വച്ചാണ് മൂന്ന് മോഡലുകളും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. മൂന്ന് മോഡലുകളും ഈ മാസം
വിപണിയില്‍ എത്തിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് ലൂമിയ മോഡലുകളും മൂന്നും വിന്‍ഡോസ് 8.1 സോഫ്റ്റ്വെയണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. എന്നാല്‍ ലൂമിയ 830 ല്‍ ലൂമിയ ഡെനിം എന്ന സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ലഭ്യമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ലൂമിയ 735 എന്ന മോഡലിന്റെ
ഡിസ്പ്ലേ 4.7 ഇഞ്ചാണ്. 1 ജിബി റാം, 6.7 മെഗാപിക്സല്‍ ക്യാമറ, 5 എംപി മുന്‍ ക്യാമറ, 8ജിബി മെമ്മറി എന്നിവയും ഫോണിലുണ്ട് . ലൂമിയ 735 ന് 17370 രൂപയാകും വില.

ലൂമിയ 830 യില്‍ ഒരു ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി, 5 ഇഞ്ച് സ്ക്രീന്‍, 1.2 ജിഗാഹെര്‍ട്സ് ക്വാഡ്കോര്‍ പ്രോസസര്‍, 10 എംപി ക്യാമറ, 2200 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്. മോഡലിന് 26,000 രൂപയാകും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.ലൂമിയ 730 എന്ന മോഡലിന് വില 16,000 രൂപയാണ്. ആദ്യരണ്ടും 4 ജി നെറ്റ് വര്‍ക്കുകളിലും ഉപയോഗിക്കാം എന്നാല്‍ 3ജി ഫോണാണ് ലൂമിയ 730.






മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :