വമ്പന്മാരെ മലര്‍ത്തിയടിക്കാന്‍ ഐറിസ്8മായി ലാവയെത്തുന്നു

ലാവ, ഐറിസ്8, സ്മാര്‍ട്ട് ഫോണ്‍
മുംബൈ| vishnu| Last Modified ശനി, 7 ഫെബ്രുവരി 2015 (14:54 IST)
ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ വമ്പന്മാരെ ഞെട്ടിക്കാന്‍ 8 കോര്‍ പ്രോസസറുള്ള ഫോണുമായി ഇന്ത്യന്‍ സ്മാര്‍ട്ട്‌ ഫോണ്‍ കമ്പനി ലാവയെത്തുന്നു. ഐറിസ് എക്‌സ്8 എന്നാണ് വരാന്‍ പോകുന്ന ഫോണിന്റ്രെ പേര്. ഓണ്‍ലൈനില്‍ മാത്രമെ തല്‍കാലം ഇത് ലഭികുകയുള്ളു. പ്രമുഖ ഇ കൊമേഷ്യല്‍ സൈറ്റായ ഫ്ലിപ്കാര്‍ട്ടിലാണ് ഫോണ്‍ ഉടനെ വില്‍പ്പനയ്ക്കെത്തുക.
8,999 രൂപയാകും ഫോണിന്റെ വില. തിങ്കളാഴ്ച ഉച്ചക്ക് 12 മണിമുതലാണ് ഫ്ളിപ്കാര്‍ട്ടില്‍ വില്‍പന ആരംഭിക്കുക.

ഓണ്‍ലൈനിലെ ക്വില്‍പ്പനയ്ക്ക് പിന്നാലെ അടുത്ത ദിവസങ്ങളില്‍ ലാവയുടെ ഷോറൂ‍ൂമുകളിലും ഫോണ്‍ വില്‍പ്പനയ്ക്കെത്തും. 2ജിബി റാം മെമ്മറിയുള്ള ഫോണ്‍ പ്രവര്‍ത്തിക്കുന്നത്
ആന്‍ഡ്രോയ്ഡ് 4.4 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. എന്നാല്‍ നേരത്തേ വാഗ്ദാനം ചെയ്തിരുന്നത് ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നായിരുന്നു. ലോലിപോപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള സൌകര്യം കമ്പനി ഒരുക്കുന്നുണ്ടൊ എന്ന് വ്യക്തമല്ല.

ഇരട്ട സിം ഉപയോഗിക്കാവുന്ന തരത്തിലുള്ള ഫോണാണ് ഐറിസ്8ന്റേത്. 16 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ് മെമ്മറി. ഇത് 32 ജിബി വരെ എക്‌സ്പാന്‍ഡബിള്‍ ആണ്. എല്‍ഇഡി ഫ്‌ളാഷോടുകൂടിയ പ്രധാന ക്യാമറ 8 മെഗാപിക്‌സല്‍ ആണ്. 3 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമുണ്ട്. അസാഹി ഡ്രാഗണ്‍ട്രെയില്‍ ഗ്ലാസോടുകൂടിയ 5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐറിസ് എക്‌സ്8ന്റേത്. ഫോണിന്റെ 1.4 ഹെട്‌സ് എട്ട് കോര്‍
പ്രൊസസര്‍ തന്നെയാണ് മറ്റുഫോണുകളില്‍ നിന്ന് ഐറിസ്8നെ വേറിട്ടതാക്കുന്നത്.

ഫോണിലെ പ്രധാന ക്യാമറ ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ് സപ്പോര്‍ട്ട് ചെയ്യുമെന്നാണ് ക്മ്പനി അവകാശപ്പെടുന്നത്. പനോരമ, എച്ച്ഡിആര്‍ മോഡ്, ഫെയ്‌സ് ഡിറ്റെക്ഷന്‍, സ്‌മൈല്‍ ഷോട്ട്, വോയ്‌സ് ക്യാപ്ച്ചര്‍ എന്നീസംവിഷാനങ്ങളും ഫോണില്‍ ഉള്ളതിനാല്‍ മെച്ചപെട്ട പ്രവര്‍ത്തനം ഉറപ്പ്. പ്രമുഖ മൊബൈല്‍ സേവന ദാതാക്കളൊട് സഹകരിച്ച് 500എംബി 3ജി ഡാറ്റ ഉപഭോക്താക്കള്‍ക്ക് നല്‍കാനും പദ്ധതിയുണ്ട്. 3ജി നെറ്റ്‌വര്‍ക്ക് ലഭിക്കാത്തയിടങ്ങളില്‍ 500 എംബി തന്നെ 2ജി ഡാറ്റ നല്‍കും. കൂടാതെ ഫോണിനൊപ്പം ഫ്ലിപ്പ് കവറും നല്‍കുന്നതായിരിക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ...

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ലക്ഷം തട്ടിയതായി പരാതി
സിനിമാ വിതരണ കമ്പനി പ്രതിനിധി ആയി ചമഞ്ഞ് സംസ്ഥാനത്തെ വിവിധ സിനിമാ തിയേറ്ററുകളില്‍ നിന്ന് ...

ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, ...

ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, വെള്ളം തന്നില്ലെങ്കിൽ യുദ്ധം തന്നെ, ഭീഷണിയുമായി പാക് മന്ത്രി
ഇന്ത്യയെ മാത്രം ലക്ഷ്യമിട്ട് 130 ആണവായുധങ്ങള്‍ പാകിസ്ഥാന്റെ കൈവശമുണ്ടെന്നും അത് ...

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ ...

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ സർവീസുകൾ
തിരുവനന്തപുരം - മംഗലാപുരം റൂട്ടില്‍ വേനല്‍ക്കാല സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ...

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്
പ്രതിമാസം 200 രൂപയ്ക്ക് തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലകളിലെ വീട്ടുകളില്‍ അതിവേഗ ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി തുടർന്ന് ഇന്ത്യ, മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരായ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. ...