വെബ്‌ദുനിയ ലേഖകൻ|
Last Updated:
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (15:29 IST)
സെപ്തംബർ 30നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ
പാൻ കാർഡുകൾ അസാധുവാകും. ഇതോടെ ഒക്ടോബർ ഒന്നുമുതൽ ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കില്ല. പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കാൻ നേരത്തെ തന്നെ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു.
2017ലാണ് പാൻ ആധാറുമായി ബന്ധിപ്പിക്കണം എന്ന നിയമം ആദ്യം കൊണ്ടുവന്നത്. തുടർന്ന് ജൂലൈ അഞ്ചിലെ ബജറ്റിൽ പാനും അധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനായുള്ള നിയമത്തിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തി. സെപ്തംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിക്കണം എന്ന വിജ്‌ഞാപനം 2019 മാർച്ച് 31ന് പ്രത്യക്ഷ നികുതി വകുപ്പ് പുറത്തിറക്കിയിരുന്നു.
പാനും ആധാറുമായി ബന്ധിപ്പിക്കുന്നതിനായി സമയപരിധി നീട്ടുന്നത് സംബന്ധിച്ച് ഇതേവരെ കേന്ദ്ര സർക്കാർ പ്രതികരിച്ചിട്ടില്ല. ഇനി മുതൽ പാൻ കാർഡില്ലാതെ
ആധാർ കർഡ് ഉപയോഗിച്ച് നികുതി ദായകർക്ക് റിട്ടേൺസ് ഫയൽ ചെയ്യാം എന്ന് കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചരുന്നു. ഇത് പൂർണ അർത്ഥത്തിൽ നടപ്പിലാക്കണം എങ്കിൽ പെർമനെന്റ് അക്കൗണ്ട് നമ്പർ ആധാറുമായി ബന്ധിപ്പിക്കണം.