മട്ടാഞ്ചേരി|
VISHNU.NL|
Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (13:16 IST)
കൊച്ചി തുറമുഖം വികസനത്തിന്റെ ചിറക് വിരിച്ച് കുതിക്കന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കൊച്ചി തുറമുഖത്തിന് പടിഞ്ഞാറ് പുറംകടലില്‍ മറ്റൊരു തുറമുഖം സൃഷ്ടിക്കുന്നതിനുള്ള ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതിയുടെ പദ്ധതിയുമായി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് മുന്നോട്ട് പോവുകയാണ്. ഇതുമായുഇ ബന്ധപ്പെട്ട് ചെന്നൈ ഐഐടി, പൂനെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍, ഐ മാരിടൈം എന്നീ ഏജന്‍സികള്‍ നല്‍കിയ പഠന റിപ്പോര്‍ട്ട് പോര്‍ട്ട് ട്രസ്റ്റ് അംഗീകരിച്ചു.
തുറമുഖത്തിന്റെ വളര്‍ച്ചക്കൊപ്പം നാവിക സേനയുടെ അടിസ്ഥാന വികസനവും ഈ പദ്ധതിയുടെ ഭാഗമയി വിഭാവനം ചെയ്തിട്ടുണ്ട്. നാവികസേനയുടെ സര്‍വസജ്ജമായ താവളം, കൊച്ചിയില്‍ പുതുതായി രൂപപ്പെടുന്ന ഔട്ടര്‍ ഹാര്‍ബറുമായി ചേര്‍ന്ന് സ്ഥാപിക്കുവാനാണ് പദ്ധതി. വളരെ വേഗത്തില്‍ നാവികസേനയുടെ താവളം സ്ഥാപിക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്നാണ് സൂചന.
ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് കൂടുതല്‍ ശക്തി ലഭിക്കാനും നിയന്ത്രണം ലഭിക്കാനും പദ്ധതിയുലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. പുതുതായി രൂപപ്പെടുന്ന തുറമുഖത്തിന്റെ ഒരുഭാഗത്ത് നാവികസേനയും മറുഭാഗത്ത് തുറമുഖാധിഷ്ഠിത ബിസിനസ്സുകളും കേന്ദ്രീകരിക്കുന്ന രീതിയിലാണ് പോര്‍ട്ട് ട്രസ്റ്റ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ഔട്ടര്‍ ഹാര്‍ബറിന്റെ നിര്‍മാണംനടക്കുമ്പോള്‍, സ്വാഭാവികമായും വടക്ക്-തെക്ക് പ്രദേശങ്ങളില്‍ വലിയതോതില്‍ 'കര' രൂപപ്പെടും. വൈപ്പിന്‍ഭാഗത്തുനിന്ന് 100 മുതല്‍ 200 മീറ്റര്‍വരെ വീതിയില്‍ പുതിയ കര രൂപപ്പെടും. തെക്ക് ചെല്ലാനംവരെ 50 മുതല്‍ 100 മീറ്റര്‍വരെ കടലിലേക്ക് പുതിയ കരഭാഗം രൂപപ്പെടും. രണ്ടു മേഖലകളിലെയും കടലാക്രമണം ഇല്ലാതാകും. മുനമ്പംമുതല്‍ ചെല്ലാനംവരെ നീളുന്ന കടലോരപ്രദേശം ഇപ്പോള്‍ കടലാക്രമണ ഭീഷണിയിലാണ്. ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കുവാന്‍, പുതിയപദ്ധതി സഹായിക്കുമെന്ന് പ്രോജക്ട് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൂടാതെ ഔട്ടര്‍ ഹാര്‍ബര്‍ പൂര്‍ത്തിയായാല്‍, കൊച്ചി തുറമുഖം വലിയരീതിയില്‍ സാമ്പത്തികമായി മുന്നേറും. ഇപ്പോള്‍ കൊച്ചി തുറമുഖത്തിന് വലിയ ഭാരമായി മാറുന്ന ഡ്രഡ്ജിങ് ചെലവുകള്‍ 40 ശതമാനംവരെ കുറയും എന്നീ നേട്ടങ്ങള്‍ക്കു പുറമേ എണ്ണ റിഫൈനറികളും വിതരണകേന്ദ്രങ്ങളും സ്ഥാപിച്ചും പുതിയ തുറമുഖത്തിനെ
ഓയില്‍ ഹബ്ബായി മാറ്റനാണ് പദ്ധതിയിട്ടിരിക്കുന്നത്.